category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ നടന്നു
Contentകോഴിക്കോട്: ഏക സിവില്‍ കോഡാണ് ഇനി നമ്മള്‍ നേരിടാന്‍ പോകുന്ന ദുരന്തമെന്നു എം.കെ.രാഘവന്‍ എംപി. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ 48ാമത് സംസ്ഥാന ജനറല്‍ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് മതങ്ങളെ തമ്മില്‍ തല്ലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് രൂപത ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മതത്തിന്റെ പേരിലുളള വിവേചനം ഭരണഘടനയ്ക്ക് എതിരെന്ന് ബിഷപ്പ് പറഞ്ഞു. ഏക സിവില്‍ കോഡാണ് ഇനി ഇന്ത്യ നേരിടാന്‍ പോകുന്ന ദുരന്തമെന്ന് കെ.എല്‍.സി.എ.സംസ്ഥാന സമ്മേളനത്തില്‍ സമുദായ പ്രതിനിധികളും ആശങ്കകളുയര്‍ത്തി. പൗരത്വനിയമഭേദഗതിയും ആംഗ്ളോ ഇന്ത്യന്‍ പ്രാതിനിധ്യം ഇല്ലാതാക്കിയതും മതപരമായ വിവേചനങ്ങളുടെ സൂചനയാണെന്ന് സമ്മേളനം പ്രസ്താവിച്ചു. കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളില്‍ നിന്നുമുള്ള സംഘടന പ്രതിനിധികള്‍ പങ്കെടുത്തു. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണ സമ്മേളനത്തിനു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷെറി ജെ.തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എബി കുന്നേപറമ്പില്‍ വരവുചിലവ് കണക്കവതരിപ്പിച്ചു. ഷാജി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ഡോ.തോമസ് പനയ്ക്കല്‍, മോണ്‍.ജോസ് നവസ്, ഫാ.വില്ല്യംരാജന്‍, ഫാ.പോള്‍ ആന്‍ഡ്രൂസ്, ജോസഫ് പ്ലേറ്റോ, നൈജു അറക്കല്‍, സി.ജെ.റോബിന്‍, ജോസഫ് റിബല്ലോ, കെ.എ.എഡ്വേര്‍ഡ്, എന്നിവര്‍ പ്രസംഗിച്ചു. ഇ.ഡി.ഫ്രാന്‍സീസ്, ജെ സഹായദാസ്, ടി എ ഡാല്‍ഫിന്‍, ഉഷാകുമാരി, അജു ബി ദാസ്, എം സി ലോറന്‍സ്, ജസ്റ്റീന്‍ ഇമ്മാനുവല്‍, പൂവം ബേബി, ജോണ്‍ ബാബു, ബിജു ജോസി, ജസ്റ്റിന്‍ ആന്‍റണി, വിന്‍സ് പെരിഞ്ചേരി, അഡ്വ ജസ്റ്റിന്‍ കരിപ്പാട്ട്, ഷൈജ ടീച്ചര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-01-06 11:07:00
Keywordsചക്കാല
Created Date2020-01-06 10:44:18