category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ മരണകാരണം ഭ്രൂണഹത്യ: കൊന്നൊടുക്കിയത് നാലു കോടിയിലധികം ശിശുക്കളെ
Contentവാഷിംഗ്ടണ്‍ ഡി‌.സി: കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമായി തീർന്നത് ഭ്രൂണഹത്യ വഴിയാണെന്ന് ട്രാക്കിംഗ് സേവന ദാതാവായ വേൾഡോ മീറ്ററിന്റെ കണക്ക്. നാലു കോടി ഇരുപതുലക്ഷം ഗർഭസ്ഥ ശിശുക്കളാണ് കഴിഞ്ഞവർഷം അമ്മമാരുടെ ഉദരത്തിൽവച്ച് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. മറ്റ് കാരണങ്ങൾ മൂലം മരിച്ചവരുടെ എണ്ണത്തേക്കാൾ അധികമായി ഭ്രൂണഹത്യയിലൂടെ മനുഷ്യ ജീവനുകൾ പൊലിഞ്ഞെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. രോഗം മൂലം മരണമടഞ്ഞവരുടെ എണ്ണം ഭ്രൂണഹത്യ നിരക്കിനേക്കാൾ ചെറുതാണ്. ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ ലോകാരോഗ്യ സംഘടനയിൽ നിന്നാണ് വേൾഡോ മീറ്ററിന് കണക്കുകൾ ലഭിച്ചത്. അബോർഷൻ അനുകൂല ഗുറ്റ്മാച്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ലോകാരോഗ്യ സംഘടന വിവരങ്ങള്‍ തേടിയത്. ഇക്കാരണത്താല്‍ പുറത്തുവന്നിരിക്കുന്ന കണക്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാമെന്ന സൂചനയുമുണ്ട്. കഴിഞ്ഞ വർഷവും സമാനമായ കണക്കുകൾ വേൾഡോ മീറ്റർ പുറത്തുവിട്ടിരുന്നു. എന്നാൽ പല അന്താരാഷ്ട്ര മാധ്യമങ്ങളും വാർത്ത മനപൂര്‍വ്വം മറച്ചുവെക്കുകയാണ് ചെയ്തത്. 2020-ല്‍ വർഷം തുടങ്ങി ജനുവരി രണ്ടുവരെയുളള കണക്കുകൾ പരിശോധിക്കുമ്പോൾ 1,90,000 ഭ്രൂണഹത്യകളാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നടന്നതെന്ന വിവരവും വലിയ ഞെട്ടലോടെയാണ് പ്രോലൈഫ് വക്താക്കള്‍ നിരീക്ഷിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-01-06 13:47:00
Keywordsഭ്രൂണഹത്യ
Created Date2020-01-06 13:24:52