category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ദളിത് ക്രൈസ്തവര്‍ക്കു സംവരണം: വാദം ഉടന്‍ കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റീസ്
Contentന്യൂഡല്‍ഹി: ദളിത് ക്രൈസ്തവര്‍ക്കു കൂടി സംവരണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ എത്രയും വേഗം വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റീസ് ബോബ്‌ഡെ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണവും നിലപാടും ലഭിച്ച ശേഷം പരമോന്നതകോടതി തുടര്‍വാദം കേള്‍ക്കും. പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണ ആനുകൂല്യം ഈ വിഭാഗങ്ങളില്‍ നിന്നു ക്രൈസ്തവമതം സ്വീകരിച്ചവര്‍ക്കുകൂടി അനുവദിക്കണമെന്നു ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. പട്ടികവിഭാഗത്തില്‍ നിന്നു മതംമാറിയ ദളിത് െ്രെകസ്തവരെക്കൂടി പട്ടികവിഭാഗക്കാരായി അംഗീകരിക്കണം. പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ െ്രെകസ്തവ വിശ്വാസം സ്വീകരിച്ചാലും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലാണു തുടരുന്നത്. മതംമാറിയാലും പിന്നോക്കാവസ്ഥയില്‍ മാറ്റം വരുന്നില്ല. ദളിതരായ ഏകദേശം 1.6 കോടി െ്രെകസ്തവര്‍ ഈ ദുരവസ്ഥയില്‍ തുടരുകയാണെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വിശദീകരിച്ചു. 1950ലെ പട്ടികജാതിക്കാര്‍ക്കായുള്ള ഭരണഘടനാ ഉത്തരവിലെ മൂന്നാമത്തെ ഖണ്ഡികയിലുള്ള 'ഹിന്ദു, സിക്ക്, ബുദ്ധമതം എന്നിവയല്ലാത്ത മതങ്ങളില്‍പ്പെട്ടവര്‍ പട്ടികജാതിക്കാരാകില്ല' എന്ന വിവാദമായ ഭാഗം ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് എതിരാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ 14, 15, 16, 25 അനുച്ഛേദങ്ങളുടെ ലംഘനമാണിത്. ദളിതരായ സിക്കുകാര്‍ക്ക് 1956ലും ബുദ്ധമതക്കാര്‍ക്ക് 1990ലും പ്രസിഡന്റിന്റെ ഉത്തരവില്‍ ഭേദഗതി വരുത്തിയാണു പട്ടികജാതി സംവരണം നല്‍കിയതെന്നും ഹര്‍ജി വിശദീകരിച്ചു. ഈ വിഭാഗക്കാരുടെ പിന്നോക്കാവസ്ഥ അംഗീകരിക്കുന്നുവെങ്കില്‍ െ്രെകസ്തവരെ ഒഴിവാക്കിയതു വിവേചനപരവും അനീതിയുമാണ്. മതപരമായ പരിഗണന ഒഴിവാക്കി ദളിതരായ എല്ലാവര്‍ക്കും ഒരുപോലെ പട്ടികജാതി സംവരണം നല്‍കേണ്ടതു ഭരണഘടനാനുസൃതമാണെന്നും ഹര്‍ജി പറയുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-01-09 10:42:00
Keywordsദളിത
Created Date2020-01-09 10:19:16