category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇവ ആന്റണി ലവ് ജിഹാദിന്റെ ഒടുവിലത്തെ ഇര? നവ മാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുന്നു
Contentകൊച്ചി: കഴിഞ്ഞ ദിവസം മലക്കപ്പാറയിൽ കൊല്ലപ്പെട്ട കലൂർ സ്വദേശിനി ഇവ ആന്‍റണിയുടെ മരണത്തില്‍ ദുരൂഹതകളേറെ. ഇവ ലവ് ജിഹാദ് സംഘത്തിന്റെ ഇരയായി മാറുകയായിരിന്നോ എന്ന സംശയമാണ് മിക്കവരും സോഷ്യല്‍ മീഡിയായില്‍ രേഖപ്പെടുത്തുന്നത്. ഇതിനെ സാധൂകരിക്കുന്ന വാക്കുകള്‍ പിതാവ് ആന്‍റണിയുടെ ഭാഗത്ത് നിന്നുണ്ടായതും ഇപ്പോള്‍ ഏറെ ചര്‍ച്ചക്ക് വഴി തെളിയിച്ചിരിക്കുകയാണ്. കച്ചേരിപ്പടി ഭാഗത്ത് ഇങ്ങനെ കുറെ സെറ്റുകള്‍ കറങ്ങി നടക്കുന്നുണ്ടെന്നും ഇതിനെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും ആരാണെന്നത് ഇപ്പോഴും അവ്യക്തമാണെന്നുമുള്ള ആന്‍റണിയുടെ വെളിപ്പെടുത്തലാണ് വിഷയത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. ഇവയെ കൊലപ്പെടുത്തിയത് നെട്ടൂർ സ്വദേശി സഫർ ഷായാണെന്ന് പോലീസ് കണ്ടെത്തിയിരിന്നു. വരട്ടപ്പാറയിലെ തേയില തോട്ടത്തിലാണ് ദേഹമാസകലം കുത്തുകളേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. എട്ടു മാസമായി പ്രതി മകളെ ശല്യം ചെയ്യുന്നത് അറിയാമായിരുന്നുവെന്നും ഇതിനെ ചോദ്യം ചെയ്തുവെന്നും കണ്ണീരോടെ ആന്‍റണി പറയുന്നു. ‘ഗർഭിണിയായിരിക്കുമ്പോള്‍ എനിക്ക് കിട്ടുകയിലന്ന് ഡോക്ടർമാർ പറഞ്ഞ കുട്ടിയാണ്. കയ്യും കാലുമൊന്നും ഉണ്ടാകില്ലെന്നാണ് പറഞ്ഞത്. അവിടെനിന്ന് ഞാനവളെ 17 വയസുവരെ വളർത്തിയെടുത്തത് ഇതിനാകുമെന്ന് അറിയില്ലായിരുന്നു. എല്ലാ ഇല്ലായ്മയിലും അവളും ചേച്ചിയും ഞങ്ങളും വളരെ സന്തോഷത്തോടെയാണ് ഇവിടെ കഴിഞ്ഞത്’. പയ്യൻ മകളെ ശല്യം ചെയ്യുന്നത് അറിയാമായിരുന്നു. അവൾ പലപ്പോഴും പരാതിയും പറഞ്ഞിട്ടുണ്ട്. ഒരു തവണ പിതാവും സുഹൃത്തും കൂടി സഫറിനെ കണ്ട് ശല്യപ്പെടുത്തരുതെന്ന് പറഞ്ഞിരുന്നു. ഇനി ശല്യപ്പെടുത്തില്ല എന്ന് ഉറപ്പു നൽകിയതാണ്. പിന്നെയും ശല്യപ്പെടുത്തുന്ന വിവരം അറിയില്ലായിരുന്നു. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സാർ അവനോട് സംസാരിച്ചപ്പോൾ അവളെ താൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അവൻ കൊല്ലുമെന്ന് മകളോടും പലപ്പോഴും പറഞ്ഞു. അതുകൊണ്ടു തന്നെ അവൾക്ക് സ്കൂളിൽ പോകുന്നതു പോലും പേടിയായിരുന്നു. കഴിഞ്ഞ ദിവസം ഞാനാണ് മകളെ സ്കൂളിൽ കൊണ്ടാക്കിയത്. തിരിച്ച് കൂട്ടുകാർക്കൊപ്പം വരുന്നതാണ് പതിവ്. കഴിഞ്ഞ ദിവസം അവൾ സാധാരണ കയറുന്ന സ്റ്റോപ്പിൽനിന്ന് കാറിൽ കയറാതെ അടുത്ത സ്റ്റോപ്പിൽനിന്ന് കയറാമെന്നു കൂട്ടുകാരോട് പറഞ്ഞാണ് പോയത്. അതുകഴിഞ്ഞ് കൂട്ടുകാരുടെ ആരുടെയൊ ബർത്ത്ഡേ പാർട്ടിയുണ്ടെന്നും പറഞ്ഞിരുന്നു. അതുകൊണ്ടാണ് അവൾ സാധാരണ എത്തുന്ന സമയമായിട്ടും അന്വേഷിക്കാതിരുന്നത്. പിന്നെ കൂട്ടുകാരെ വിളിച്ചപ്പോഴാണ് അവൾ ബസ് സ്റ്റോപ്പിലേയ്ക്ക് നടന്നു പോയ വിവരം പറയുന്നത്. അവൻ എന്തു പറഞ്ഞാണ് അവളെ കാറിൽ കയറ്റിക്കൊണ്ടുപോയത് എന്നറിയില്ല. ഇത് പരിശോധിക്കണമെന്ന് പൊലീസിനോട് ഇന്നലെത്തന്നെ ആവശ്യപ്പെട്ടിരുന്നു. അതിന് ഇതുവരെ പൊലീസും മറുപടി നൽകിയിട്ടില്ല". വിനോദ് പറഞ്ഞു. മലക്കപ്പാറയിൽ നിന്നു കാർ തമിഴ്നാട്ടിൽ എത്തിയപ്പോൾ അവിടെ ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കാറിൽ പെൺകുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൽ രക്തക്കറ കണ്ടെത്തുകയായിരുന്നു. സഫറിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോൾ പെൺകുട്ടിയെ കൊലപ്പെടുത്തി വനത്തിൽ ഉപേക്ഷിച്ചുവെന്നു മൊഴി നൽകി. തമിഴ്നാട്ടിലെ വരട്ടപ്പാറയിൽ തേയിലത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്. ലവ് ജിഹാദിന്റെ മറ്റൊരു ഇരയായി ഇവ മാറിയോയെന്ന സംശയമാണ് നവമാധ്യമങ്ങളില്‍ ഉയരുന്നത്. കൊലപാതകി, ക്ലാസ്സിലെ ചില കൂട്ടുകാർ വഴിയാണ് ഇവയുമായി പരിചയത്തിലാകുന്നത്. സൌഹൃദമായി കുറച്ചു കാലത്തിന് ശേഷം പൊട്ടു തൊടരുത്, ഷാൾ തലയിൽ കൂടി ഇടണം എന്നൊക്കെ നിബന്ധനകള്‍ വെക്കാന്‍ സഫര്‍ തുടങ്ങിയതോടെയാണ് പെൺകുട്ടി പ്രതിയില്‍ നിന്ന് അകലം പാലിക്കുവാന്‍ ആരംഭിച്ചത്. ഇതാണ് പ്രതിയെ ചൊടിപ്പിച്ചത്. മുന്‍പ് ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ലവ് ജിഹാദിന് ഇരയായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോഴും സമാനമായ നിബന്ധനകളാണ് ഇരകളായ പെണ്‍കുട്ടികള്‍ സ്വീകരിക്കേണ്ടി വന്നത്. സഫറിനോട് താത്പര്യം ഇല്ലാതിരിന്ന ഇവ, കാറില്‍ കയറി പ്രതിയോടൊപ്പം പോകണമെങ്കില്‍ ശക്തമായ സമ്മര്‍ദ്ധം പെണ്‍കുട്ടിക്ക് ഉണ്ടായിട്ടുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊറിയർ സ്ഥാപനത്തിലെ ചെറിയ വരുമാനമുള്ള ജോലി കൊണ്ടാണ് മക്കളെ രണ്ടുപേരെയും ആന്റണി പഠിപ്പിച്ചിരിന്നത്. വാടകവീട്ടിലാണ് താമസം. ആറ്റുനോറ്റ് ഉണ്ടായ മകളുടെ അപ്രതീക്ഷിത മരണത്തില്‍ വിങ്ങി പൊട്ടുകയാണ് ഈ കുടുംബം. അതീവ ദയനീയ സാഹചര്യമുണ്ടായിട്ടും പെണ്‍കുട്ടി അതിദാരുണമായി കൊല്ലപ്പെട്ടിട്ടും സാംസ്ക്കാരിക നായകന്‍മാരുടെ മൌനവും അന്തിചര്‍ച്ചകളിലെ നിശബ്ദതയും അടക്കം നിരവധി കാര്യങ്ങള്‍ തീവ്രവാദ സ്വഭാവമുള്ള ലവ് ജിഹാദ് വക്താക്കള്‍ക്ക് വഴിയൊരുക്കുകയാണെന്ന ആരോപണം നവമാധ്യമങ്ങളില്‍ ശക്തമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ക്രൈസ്തവ സമൂഹത്തിനിടയില്‍ നിന്ന്‍ ഉയരുന്നുണ്ട്.
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-01-10 14:42:00
Keywordsലവ്
Created Date2020-01-10 14:21:32