Content | മസ്‌കറ്റ്: യെമനില്‍ മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ക്കിടെ തീവ്രവാദികള്‍ ബന്ധിയാക്കിയ മലയാളി വൈദികനായ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനു ശക്തമായ ഇടപെടല്‍ നടത്തിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ക്വാബൂസ് ബിന്‍ സയിദ് അല്‍ സയിദ് ഇനി ഓര്‍മ്മ. അര്‍ബുദ ബാധയേത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ചയാണ് അന്തരിച്ചത്. 2017 സെപ്റ്റംബര്‍ 12നാണ് ഫാ. ടോം ബന്ധികളുടെ ഇടയില്‍ നിന്നും മോചിക്കപ്പെട്ടത്. വത്തിക്കാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് വൈദികന്റെ മോചനത്തിന് സുല്‍ത്താന്‍ ക്വാബൂസ് ബിന്‍ നടപടിയെടുത്തതെന്ന് ഒമാനിലെ വാര്‍ത്താ ഏജന്‍സിയായ ഒന റിപ്പോര്‍ട്ട് ചെയ്തിരിന്നു. വൈദികന്റെ മോചനത്തിന് നടപടിയെടുത്തതിന് ക്വാബൂസ് ബിനിന് അന്ന്‍ പ്രത്യേകം കൃതഞ്ജത അറിയിച്ചുകൊണ്ട് വത്തിക്കാന്‍ സന്ദേശം അയച്ചിരിന്നു.
ആധുനിക ഒമാന്റെ ശില്‍പിയായാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ അറിയപ്പെടുന്നത്. 49 വര്‍ഷമായി ഒമാന്റെ ഭരണാധികാരിയായി സേവനം ചെയ്തുവരികയായിരിന്നു. 1970 ജനുവരി 23നാണ് തന്റെ പിതാവും പുന്‍ഗാമിയുമായ പിതവ് സുല്‍ത്താന്‍ സഈദ് ബിന്‍ തായ്മൂറില്‍ നിന്ന് ഖാബൂസ് ബിന്‍ ഭരണമേറ്റെടുത്തത്. ഇദ്ദേഹത്തിന്റെ സത്യസന്ധമായ ഭരണ നേതൃത്വമാണ് ഒന്നുമില്ലായ്മയില്‍ നിന്നും ഒമനെ വളര്‍ച്ചയുടെ പടവുകളിലേക്ക് നയിച്ചതെന്ന്‍ അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു.
|