category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ക്രിസ്തു രൂപം നിര്‍മ്മിക്കുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപി
Contentബംഗളൂരു: കര്‍ണാടകയിലെ കനകപുരയില്‍ ക്രിസ്തു രൂപം നിര്‍മിക്കുന്നതിനെതിരേ പ്രതിഷേധവുമായി ബിജെപിയും ആര്‍എസ്എസ് അടക്കമുള്ള ഹിന്ദുസംഘടനകളും രംഗത്ത്. കപാലിബേട്ടയില്‍ 114 അടി ഉയരമുള്ള ക്രിസ്തുരൂപം നിര്‍മിക്കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറാണ്. ഇതിനെതിരെയാണ് രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് വര്‍ഗ്ഗീയ പ്രചരണവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹിന്ദു ജാഗരണ്‍ വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നിരിന്നു. കപാലിബേട്ട എന്നും മുനേശ്വര ബേട്ട എന്നും അറിയപ്പെടുന്ന കുന്നിന്‍പ്രദേശത്തിന്റെ പേര് യേശുബേട്ട എന്നാക്കി മാറ്റാന്‍ ശിവകുമാര്‍ ശ്രമിക്കുകയാണെന്നു ബിജെപി നേതാവും മുന്‍ മന്ത്രിയുമായ സി.പി. യോഗേശ്വര്‍ ആരോപിച്ചു. യേശുക്രിസ്തുവിനെയല്ല, ക്രിസ്തുവിന്റെ പേരില്‍ നടക്കുന്ന മതപരിവര്‍ത്തനത്തെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നു ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ട് പറഞ്ഞു. ഹാരോബെലെ ഗ്രാമത്തിലെ കപാലിബേട്ടയില്‍ ഡി.കെ. ശിവകുമാറിന്റെ ചെലവില്‍ വാങ്ങിയ സ്ഥലത്താണ് ക്രിസ്തുപ്രതിമ നിര്‍മിക്കുന്നത്. 2019 ഡിസംബറില്‍ ഇതിന്റെ ശിലാസ്ഥാപനം ശിവകുമാര്‍ നടത്തിയിരിന്നു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശവും കൈമാറി. എന്നാല്‍, സ്ഥലം സര്‍ക്കാരിന്റേതാണെന്നാണു റവന്യു മന്ത്രി ആര്‍. അശോക് അവകാശപ്പെടുന്നത്. അതേസമയം നിലപാടില്‍ ഉറച്ചു ക്രിസ്തുരൂപം നിര്‍മ്മിക്കുവാന്‍ ഒരുങ്ങുകയാണ് ഡി‌കെ ശിവകുമാര്‍. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/8790M9OzEPmCwzS9bst7yz }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-01-14 09:42:00
Keywordsബി‌ജെ‌പി, ആര്‍‌എസ്‌എസ്
Created Date2020-01-14 09:18:45