Content | ദിവ്യകാരുണ്യ മിഷ്ണറി സഭാംഗവും എഴുത്തുകാരനും പ്രമുഖ കത്തോലിക്ക ഓണ്‍ലൈന്‍ മാധ്യമം ലൈഫ്ഡേയുടെ ചീഫ് എഡിറ്ററുമായ ഫാ. ലിങ്കണ്‍ ജോര്‍ജ്ജ് കടുപ്പാറയില്‍ എഴുതിയ 'കുന്തുരുക്കം' എന്ന ഗ്രന്ഥം ശ്രദ്ധയാകര്‍ഷിക്കുന്നു. വൈദികന്റെ സഹോദരിയും ഡോക്ടേഴ്സ് ഓഫ് സെന്‍റ് തോമസ് (ഡിഎസ്ടി) സന്യാസിനി സമൂഹത്തിലെ അംഗവുമായിരിന്ന സിസ്റ്റര്‍ ജസ്സി ജോര്‍ജ്ജ് കടൂപ്പാറയില്‍ സഹനത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോയ അനുഭവങ്ങളും പുനരുത്ഥാന ജീവിതത്തെ കുറിച്ചുള്ള ആഴമേറിയ ഓര്‍മ്മപ്പെടുത്തലുമാണ് ഈ പുസ്തകത്തില്‍ ഉടനീളം പ്രതിപാദിക്കുന്നത്.
ഹൃദയസ്പര്‍ശിയായ അനുഭവങ്ങളോടൊപ്പം ബൈബിളിനെയും സഭാപ്രബോധനങ്ങളെയും വിവിധ പുസ്തകങ്ങളെയും നിരവധി സിനിമകളെയും ഉദ്ധരിച്ചുകൊണ്ടുള്ള സമീപനവും ഗ്രന്ഥത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പ്രിയപ്പെട്ടവര്‍ രോഗാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ നൊമ്പരപ്പെടുന്നവര്‍ക്ക് സാന്ത്വനവും പുതിയ ബോധ്യവും ശ്രദ്ധേയമായ ഉള്‍ക്കാഴ്ചകളും നല്‍കിക്കൊണ്ടാണ് ഈ ഓര്‍മ്മക്കുറിപ്പിന്റെ ഓരോ അധ്യായങ്ങളും കടന്നുപോകുന്നത്. മരണമെന്ന നിത്യമായ യാഥാര്‍ത്ഥ്യത്തെ പലപ്പോഴും വിസ്മരിച്ചു കളയുന്നതും മരണാനന്തര ജീവിതത്തെ കുറിച്ചുള്ള അജ്ഞതയും അടക്കമുള്ള നിരവധി വിഷയങ്ങള്‍ ഹൃദയസ്പര്‍ശിയായ രീതിയിലാണ് ഗ്രന്ഥകര്‍ത്താവ് വിവരിച്ചിരിക്കുന്നത്.
ഓരോ അധ്യായത്തിലും സഹോദരി കാന്‍സറിന്റെ തീവ്രസഹനങ്ങളിലൂടെ കടന്നുപോയ നിമിഷങ്ങളെ കുറിച്ചു അവതരിപ്പിക്കുന്നതിന് ആമുഖമായി ജീവിതം, സഹനം, മരണം, പുനരുത്ഥാനം എന്നീ വിഷയങ്ങളെ കുറിച്ചുള്ള ആഴമേറിയ വിചിന്തനത്തിലൂടെയാണ് ഈ പുസ്തകത്തിലെ ഓരോ താളും കടന്നുപോകുന്നത്.
രോഗി സന്ദര്‍ശനം നടത്തുമ്പോള്‍ പലപ്പോഴും നമ്മുടെ ഇടയില്‍ സംഭവിക്കുന്ന ഗുരുതരമായ വീഴ്ചകളും അതിന്റെ ആഘാതം രോഗിയെ എത്രമാത്രം ബാധിക്കുന്നുണ്ടെന്നും സിസ്റ്റര്‍ ജസ്സിയുടെ സഹനകാലത്തെ അനുഭവങ്ങളുമായി താദാത്മ്യപ്പെടുത്തി ലേഖകന്‍ അവതരിപ്പിക്കുന്നു.
നിസ്സാരമെന്ന് കരുതുന്ന തെറ്റുകള്‍ ഒരുപക്ഷേ തെറ്റെന്നു പോലും ചിന്തിക്കാത്ത പ്രവര്‍ത്തികള്‍ ഓരോരുത്തരിലും ഏല്‍പ്പിക്കുന്ന വേദനയുടെ ആഴം പുസ്തകത്തില്‍ ഓര്‍മ്മപ്പെടുത്തുമ്പോള്‍ വായനക്കാരന് ലഭിക്കുന്നത് പുതിയ ബോധ്യങ്ങളാണ്.
ഇത്തരത്തില്‍ 160 പേജുകളിലായുള്ള 18 അധ്യായങ്ങള്‍ വായനക്കാര്‍ക്ക് പുതിയ ഒരു ഉള്‍ക്കാഴ്ച നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമേയില്ല. അതേ, വായനക്കാര്‍ക്ക് പുതിയ അനുഭവം സമ്മാനിക്കുന്ന ഗ്രന്ഥമാണ് 'കുന്തുരുക്കം'. ലൈഫ്ഡേ ബുക്സ് പുറത്തിറക്കിയിരിക്കുന്ന ഈ പുസ്തകം ലൈഫ്ഡേ ഓണ്‍ലൈനിലും പ്രമുഖ ബുക്ക് സ്റ്റാളുകളിലും ലഭ്യമാണ്.
➤ {{പുസ്തകം വാങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> https://www.lifeday.in/product/kunthurukkum/ }}
**** പുസ്തകം ലഭ്യമായ ബുക്ക് സ്റ്റാളുകൾ താഴെ.
* എറണാകുളം | പി.ഒ.സി, മാർ ലൂയിസ്, സെന്റ് പോൾസ്.
ആലുവ | മംഗലപ്പുഴ, കാർമ്മൽ ഗിരി
* കോട്ടയം | ദീപിക, ജ്യോതി ബുക്സ്, ചൈതന്യാ പാസ്റ്ററൽ സെന്റർ തെളളകം * ചങ്ങനാശേരി | സെന്റ് ജോസഫ്സ്
*തിരുവല്ല | സി. എസ്. എസ്
*പത്തനംതിട്ട | സെന്റ് പീറ്റേഴ്സ്, ബഥനി ബുക്ക്സ്
*കാഞ്ഞിരപ്പള്ളി | വിമല ബുക്സ്.
***** കോഴിക്കോട്, തലശേരി, തൃശൂർ, മൂവാറ്റുപുഴ, തിരുവനന്തപുരം എന്നിവിടങ്ങളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പുസ്തകം ലഭ്യമാകും.
** കൂടുതല്‍ വിവരങ്ങള്‍ക്ക്: lifedaymail@gmail.com
** വാട്സാപ്പ് നമ്പര്‍: 91 80 7880 5649 / 94000 72 333
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/0HX6Dj5JBTq0xT2Nb3JxCY }}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|