Content | താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിനെതിരെ നുണ പ്രചരണം. വ്യക്തിഹത്യ ലക്ഷ്യമാക്കി സോഷ്യൽ മീഡിയ വഴിയായി ചില വ്യക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന ആരോപണങ്ങൾ ദുരുദ്ദേശപരവും അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധമാണെന്ന് രൂപത വ്യക്തമാക്കി. വ്യക്തിഹത്യയും സഭയുടെ നാശവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഗൂഢശക്തികളുടെ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇതിനെ കാണുന്നത്. ഇതിനെതിരെ രൂപത നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തെറ്റായ പ്രചരണങ്ങളെ വിശ്വസിക്കരുതെന്ന് ഇത്തരം കപട വാർത്തകൾക്കെതിരെ വിശ്വാസ സമൂഹം ജാഗ്രത പാലിക്കണമെന്നും താമരശ്ശേരി രൂപത പത്ര പ്രസ്താവനയിൽ വ്യക്തമാക്കി.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/0HX6Dj5JBTq0xT2Nb3JxCY }}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|