category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ലവ് ജിഹാദ് കേരളത്തിൽ ശക്തി പ്രാപിക്കുന്നു: ആശങ്ക പങ്കുവെച്ച് സീറോ മലബാർ സിനഡ്
Contentകാക്കനാട്: കേരളത്തിലെ മതസൗഹാർദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയിൽ ലവ് ജിഹാദ് കേരളത്തിൽ വളർന്നു വരുന്നത് ആശങ്കാജനകമാണെന്ന്‍ വിലയിരുത്തിക്കൊണ്ട് സീറോ മലബാർ സിനഡ്. കേരളത്തിലും ലൗ ജിഹാദിന്റെ പേരിൽ ക്രിസ്ത്യൻ പെൺകുട്ടികൾ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നതായി സിനഡ് വിലയിരുത്തി. അടുത്ത നാളുകളിൽ തന്നെ പ്രണയക്കുരുക്കിൽപെട്ട് ജീവൻ നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുടെ ദുരന്തം കേരളത്തിന്റെ മതേതര മനസ്സാക്ഷിയിൽ ഏൽപ്പിച്ച മുറിവ് ആഴമുള്ളതാണ്. ഇത്തരത്തിലുള്ള വിഷയങ്ങളില്‍ പോലീസ് ജാ​ഗ്രതയോടെ യഥാസമയം നടപടിയെടുക്കുന്നില്ലായെന്ന വസ്തുത ആശങ്ക ഉളവാക്കുന്നതാണെന്ന് സിനഡ് നിരീക്ഷിച്ചു. ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതിൽ ലൗ ജിഹാദ് നടക്കുന്നു എന്നത് വസ്തുതയാണ്. കേരളത്തിൽ നിന്ന് ഐ.എസ്. ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന് കേരള പോലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളിൽ പകുതിയോളം പേർ ക്രിസ്ത്യൻ വിശ്വാസത്തിൽനിന്ന് മതപരിവർത്തനം ചെയ്യപ്പെട്ടവരാണ് എന്ന വസ്തുത നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ഔദ്യോ​ഗിക കണക്കുകളിൽ പെടാത്ത അനേകം പെൺകുട്ടികൾ ഇപ്രകാരം ലവ് ജിഹാദിലൂടെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കപ്പെടുന്നു എന്നതും ​ഗൗരവാർഹമായ വിഷയമാണ്. ലൗ ജിഹാദ് എന്നത് സാങ്കൽപികമല്ല എന്നതിന് ഈ കണക്കുകൾ തന്നെ സാക്ഷ്യം നൽകുന്നുണ്ട്. പ്രണയം നടിച്ച് പെൺകുട്ടികളെ വശീകരിച്ച് പീഡനത്തിനിരയാക്കുകയും പീഡനദൃശ്യങ്ങളുപയോ​ഗിച്ച് മതപരിവർത്തനത്തിനു നിർബന്ധിക്കുകയും ചെയ്യുന്നതായ പരാതികൾ കേരളത്തിൽ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. ഈ പരാതികളിലൊന്നും പോലീസ് ജാ​ഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ല എന്നതും ദുഖകരമാണ്. ഈ വിഷയത്തെ മതപരമായി മനസ്സിലാക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമായി മനസ്സിലാക്കി നിയമപാലകർ സത്വര നടപടി എടുക്കണം. ലവ് ജിഹാദിന്റെ അപകടങ്ങളെക്കുറിച്ച് രക്ഷകർത്താക്കളെയും കുട്ടികളെയും ഒരുപോലെ ബോധവൽക്കരിക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിക്കണമെന്നും സിനഡ് വിലയിരുത്തി. ആ​ഗോള തലത്തിൽ ക്രൈസ്തവർക്കെതിരേ വർദ്ധിച്ചുവരുന്ന പീഡനങ്ങളെ കുറിച്ചും സീറോ മലബാർ സിനഡ് ആശങ്ക രേഖപ്പെടുത്തി. ക്രിസ്തുമസ് നാളിൽ നൈജീരിയായിൽ നടന്ന ക്രിസ്ത്യൻ കൂട്ടക്കുരുതി മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്നതായിരുന്നുവെന്നും സിനഡ് നിരീക്ഷിച്ചു. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി കാക്കനാട് മൌണ്ട് സെന്‍റ് തോമസില്‍ നടന്നു വന്ന സിനഡ് ഇന്നു സമാപിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/0HX6Dj5JBTq0xT2Nb3JxCY }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-01-15 05:15:00
Keywordsലവ് ജിഹാ
Created Date2020-01-15 04:52:15