category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മാര്‍ ജോസ് പുളിക്കലിന്റെ സ്ഥാനാരോഹണം ഫെബ്രുവരി മൂന്നിന്
Contentകാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയുടെ പുതിയ മെത്രാന്‍ മാര്‍ ജോസ് പുളിക്കലിന്റെ സ്ഥാനാരോഹണം ഫെബ്രുവരി മൂന്നിന് രാവിലെ 10ന് കാഞ്ഞിപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. 75 വയസ് പൂര്‍ത്തിയായ മാര്‍ മാത്യു അറയ്ക്കല്‍, സഭാ കീഴ്‌വഴക്കമനുസരിച്ച് രാജി സമര്‍പ്പിക്കുകയും സിനഡ് അംഗീകരിക്കുകയും ചെയ്ത ഒഴിവിലാണ് മാര്‍ ജോസ് പുളിക്കലിന്റെ നിയമനം. 2016 ജനുവരി മുതല്‍ കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാനായി ശുശ്രൂഷ ചെയ്യുകയാണ് മാര്‍ പുളിക്കല്‍. കഴിഞ്ഞ 43 വര്‍ഷത്തെ ചരിത്രമുള്ള കാഞ്ഞിരപ്പള്ളി രൂപതയെ ഇന്നോളം നയിച്ച മൂന്നു മഹാസാരഥികളോടുള്ള ഹൃദയപൂര്‍വകമായ നന്ദിയും കടപ്പാടും എന്നും മനസിലുണ്ടെന്നു അദ്ദേഹം പറഞ്ഞു. മാര്‍ ജോസഫ് പവ്വത്തിലും മാര്‍ മാത്യു വട്ടക്കുഴിയും ഇപ്പോഴത്തെ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കലും രൂപതയുടെ വളര്‍ച്ചയ്ക്കു നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന്‍ അദ്ദേഹം സ്മരിച്ചു. സ്‌നേഹവും സഹകരണവുമുള്ള വൈദികരും ആത്മാര്‍ഥതയുള്ള അല്മായരും രൂപതയുടെ കരുത്താണ്. തന്റെ പരിമിതികളും പോരായ്മകളുമറിയുന്ന ദൈവം എന്നിലേല്‍പിക്കുന്ന നിയോഗം ഫലപ്രദമായി നിര്‍വഹിക്കാന്‍ തന്പുരാന്‍ കൃപ നല്‍കുമെന്നു പ്രത്യാശിക്കുന്നതായും മാര്‍ പുളിക്കല്‍ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/73QF9sNKeXnB95PY8Bvrsm }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-01-16 08:34:00
Keywordsജോസ് പുളി
Created Date2020-01-16 08:11:31