Content | കൊച്ചി: ദൈവഹിതം തിരിച്ചറിയാന്‍ കൂടുതല്‍ സമയം വേണ്ടിവന്നു ദൈവത്തിനു നന്ദി. പാലക്കാട് രൂപതയുടെ സഹായമെത്രാനായി തെരെഞ്ഞെടുക്കപ്പെട്ട മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരിന്നു. മാര്‍പാപ്പയോടും വത്തിക്കാന്‍ കാര്യാലയത്തോടും എന്നെ മെത്രാന്‍മാരുടെ ഗണത്തിലേക്കു ചേര്‍ത്തു നിര്‍ത്താന്‍ മനസുകാട്ടിയ സിനഡിനോടും വലിയ കടപ്പാടുണ്ട്. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ വാത്സല്യപൂര്‍ണമായ സ്‌നേഹവും കരുതലും എന്നും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. 1974ല്‍ സ്ഥാപിതമായ പാലക്കാട് രൂപതയുടെ പ്രഥമ സഹായ മെത്രാനാണു മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/73QF9sNKeXnB95PY8Bvrsm }}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|