category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മരണാസന്നരെ നന്മരണത്തിന് ഒരുക്കുന്ന ശുശ്രൂഷയിലുള്ള പരിശീലനം പരിത്രാണ ധ്യാന കേന്ദ്രത്തിൽ
Contentമരണാസന്ന സന്ദർശിച്ച് കർത്താവിൻറെ കാരുണ്യത്തെയും ക്ഷമയെയും കുറിച്ച് പറഞ്ഞുകൊടുത്തു കൊണ്ട് കരുണയുടെ കൂദാശകളായ കുമ്പസാരം, വിശുദ്ധ കുർബാന, രോഗിലേപനം എന്നീകൂദാശകൾ സ്വീകരി സ്വീകരിക്കാനായി ഒരുക്കുവാനും സ്വർഗ്ഗീയ ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ പകർന്നു കൊടുത്തുകൊണ്ട് നന്മരണത്തിനായി പ്രാർത്ഥിച്ചു ഒരുക്കുവാനും അങ്ങനെ നഷ്ടപ്പെട്ടുപോയക്കാവുന്ന അനേകം ആത്മാക്കളെ യേശുവിനായി നേടുവാനും അവസരം. ഇത്തരത്തില്‍ പ്രേഷിത ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഡിവൈൻ മേഴ്സി ഫൗണ്ടേഷൻ ഒരുക്കുന്ന പരിശീലന കോഴ്സ് 'ദ ഡിവൈൻ മേഴ്സി ഹോസ്പീസ്' 2020 ഫെബ്രുവരി 14 വെള്ളിയാഴ്ച മുതൽ ഫെബ്രു. 16 ഞായർ വരെ കോട്ടയം പരിത്രാണ ധ്യാന കേന്ദ്രത്തിൽവച്ച് നടത്തുന്നു. ഓരോ ഇടവകയിൽ നിന്നും ഒന്നോ രണ്ടോ പേർ ഈ ശുശ്രൂഷ ഏറ്റെടുക്കാൻ മുന്നോട്ടു വന്നാൽ എത്രയോ ആത്മാക്കളെ നമുക്ക് രക്ഷയിലേക്ക് നയിക്കാൻ കഴിയും. ഭവനങ്ങളിലും ആശുപത്രികളിലും വൃദ്ധ സദനങ്ങളിലും പാലിയേറ്റീവ് കെയർ ഹോമുകളിലുമൊക്കെ ഈ ശുശ്രൂഷ ആവശ്യമുള്ള ഒത്തിരി ജീവിതങ്ങളുണ്ട്. ഭയവും,നിരാശയും വെറുപ്പും കുറ്റബോധവും അനുതാപമില്ലായ്മയും ഏകാന്തതയും നിസ്സായാവസ്ഥയും ഒക്കെ മരണാസന്നരെ ഞെരുക്കുന്ന സമയത്ത് കരുണയുടെ തൈലം പുരട്ടുന്ന നല്ല സമരിയക്കാരനാക്കുവാന്‍ അതിനു പ്രാപ്തരാക്കുന്ന കോഴ്സാണ് ദ ഡിവൈൻ മേഴ്സി ഹോസ്പീസ്. വൈദികർ, സന്യസ്തർ, ഡോക്ടേഴ്സ്, നേഴ്സസ് വൃദ്ധസദനങ്ങൾ, പാലിയേറ്റീവ്കെയർ തുടങ്ങിയ ജീവകാരുണ്യ ശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഇടവക സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്നവർക്കും ഈ കോഴ്സ് ഏറെ പ്രയോജനകരമാണ്. പ്രശസ്ത ധ്യാന ഗുരുവും എഴുത്തുകാരനുമായ റവ. ഫാദർ തോമസ് അമ്പാട്ട് കുഴിയിൽ വിസി, ഡോ. സിസ്റ്റർ ജാൻസി ട്രീസ എസ് ഡി, സിസ്റ്റർ സെലിൻ എസ്‌എ‌ബി‌എസ്, ബ്രദര്‍ ബാബു പോൾ, ബ്രദര്‍ ബൈജു മേനാച്ചേരി എന്നിവരാണ് കോഴ്സിന് നേതൃത്വം നൽകുന്നത്. അന്വേഷണത്തിനും ബുക്കിംഗിനും: 94000 53469, 83010 29369 പരിത്രാണ ധ്യാന കേന്ദ്രത്തിന്റെ നമ്പര്‍: 0481 2791635 #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/73QF9sNKeXnB95PY8Bvrsm }} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-01-16 12:17:00
Keywordsകരുണ, മരണ
Created Date2020-01-16 11:59:01