category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading‘റെഡ് റോസ് റെസ്ക്യൂ’ പ്രചാരണം: കത്തോലിക്ക വൈദികനുള്‍പ്പെടെ പ്രോലൈഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Contentലെയിന്‍ഫീല്‍ഡ്: ഗര്‍ഭഛിദ്ര കേന്ദ്രത്തില്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചതിന് അമേരിക്കയില്‍ കത്തോലിക്ക വൈദികനുള്‍പ്പെടെ അഞ്ച് പ്രോലൈഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അറസ്റ്റ്. അബോര്‍ഷന്‍ കേന്ദ്രങ്ങളിലെ സ്ത്രീകള്‍ക്ക് ചുവന്ന റോസാ പുഷ്പങ്ങള്‍ നല്‍കികൊണ്ട് തങ്ങളുടെ കുഞ്ഞുങ്ങളെ അബോര്‍ഷന്‍ ചെയ്യരുതെന്ന് അപേക്ഷിക്കുന്ന പ്രചാരണ പരിപാടി ‘റെഡ് റോസ് റെസ്ക്യൂ’ ഗര്‍ഭഛിദ്ര കേന്ദ്രത്തില്‍ നടത്തിയതാണ് അധികൃതരെ ചൊടിപ്പിച്ചത്. ‘ഓപ്ഷന്‍സ് ഫോര്‍ വിമന്‍’ എന്ന അബോര്‍ഷന്‍ കേന്ദ്രത്തില്‍വെച്ചാണ് കപ്പൂച്ചിന്‍ ഫ്രിയാഴ്സ് ഓഫ് റിന്യൂവല്‍ (സി.എഫ്.ആര്‍) സഭാംഗമായ ഫാ. ഫിഡെലിസ് മോസിന്‍സ്കിക്ക് പുറമേ വില്‍ ഗുഡ്മാന്‍, മാത്യു കൊണോല്ലി, അഡെലെ ഗില്‍ഹൂളി, ജോവാന്‍ ആന്‍ഡ്ര്യൂസ് ബെല്‍ തുടങ്ങിയവര്‍ കുരുന്നുജീവനുകളെ രക്ഷിക്കുവാനുള്ള ശ്രമത്തില്‍ അറസ്റ്റിലായത്. പ്രാദേശിക സമയം രാവിലെ പതിനൊന്ന് മണിക്കാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ അബോര്‍ഷന്‍ കേന്ദ്രത്തില്‍ പ്രവേശിച്ചത്. ക്രൈസിസ് പ്രഗ്നന്‍സി കേന്ദ്രങ്ങളുടെ നമ്പറടങ്ങിയ കുറിപ്പും റോസാ പുഷ്പങ്ങളും വിതരണം ചെയ്തുകൊണ്ട് തങ്ങളുടെ കുരുന്നു ജീവനുകളെ കൊല്ലരുതെന്ന് സ്ത്രീകളെ ഉപദേശിച്ച ശേഷം ഭ്രൂണഹത്യക്കായി വിധിക്കപ്പെട്ട കുരുന്നു ജീവനുകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ക്ലിനിക്കില്‍ തന്നെ തുടര്‍ന്നതാണ് അറസ്റ്റിന് കാരണമായത്. കനേഡിയന്‍ ആക്ടിവിസ്റ്റായ മേരി വാഗ്നറുടെ പ്രചോദനത്തില്‍ നിന്നും ഉണ്ടായതാണ് ‘റെഡ് റോസ് റെസ്ക്യൂ’ പ്രോലൈഫ് പ്രവര്‍ത്തനങ്ങളുടെ ആരംഭഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ചില വിജയകരമായ തന്ത്രങ്ങള്‍ വീണ്ടും പ്രയോഗിക്കുകയാണ് ‘റെഡ് റോസ് റെസ്ക്യൂ’ പ്രചാരകര്‍. 2017-ന് ശേഷം അമേരിക്കയില്‍ നടന്ന 15-മത് റെഡ് റോസ് റെസ്ക്യൂ’ പ്രചാരണ പരിപാടിയായിരുന്നു ഇക്കഴിഞ്ഞ ശനിയാഴ്ച നടന്നത്. അറസ്റ്റ് ചെയ്യപ്പെട്ട ആരുടേയും പേരില്‍ ഫെയ്സ് (ഫെഡറല്‍ ആക്സസ് റ്റു ക്ലിനിക്കല്‍ എന്‍ട്രന്‍സ്) നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-01-21 13:55:00
Keywordsപ്രോലൈ, ഗര്‍ഭ
Created Date2020-01-21 04:59:56