category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 'പൈതലാം യേശുവേ': മുപ്പത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ച് പിന്നണി വൈദികര്‍
Contentനെയ്യാറ്റിന്‍കര: മലയാളികളുടെ ഹൃദയം കവര്‍ന്ന 'പൈതലാം യേശുവേ ഉമ്മവച്ച് ഉമ്മവച്ച് ....' എന്നു തുടങ്ങുന്ന ഗാനത്തിന്റെ 35 ാം വര്‍ഷം ആഘോഷിച്ച് ഗാനരചയിതാവ് ഫാ. ജോസഫ് പാറാങ്കുഴിയും സംഗീത സംവിധായകന്‍ ഫാ. ജസ്റ്റിന്‍ പനക്കലും ഇരുവരുടെയും ഉറ്റസുഹൃത്ത് മോണ്‍. റൂഫസ് പയസലിനും. മൂന്നര പതിറ്റാണ്ടിന് മുമ്പ് തരംഗിണി മ്യൂസിക്‌സിലൂടെ പുറത്ത് വന്ന ഗാനം അന്ന് ആലുവ കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരിയിലെ പ്രഫസറായിരുന്ന ഫാ. ജസ്റ്റിന്‍ പനയ്ക്കല്‍ വൈദിക വിദ്യാര്‍ഥിയായിരുന്ന ബ്രദര്‍ ജോസഫ് പാറാങ്കുഴിയെകൊണ്ടാണ് എഴുതിച്ചത്. സ്‌നേഹപ്രവാഹമെന്ന പേരില്‍ പുറത്തിറങ്ങിയ കാസറ്റിലെ 12 ഗാനങ്ങളില്‍ നാലു ഗാനങ്ങളാണ് ഫാ. ജോസഫ് പാറാങ്കുഴി എഴുതി ഫാ. ജസ്റ്റിന്‍ പനയ്ക്കലിന്റെ സംഗീതത്തില്‍ പുറത്തിറങ്ങിയത്. ഫാ. ജസ്റ്റിന്‍ പനയ്ക്കല്‍ ആലുവ സെമിനാരിയിലെ പ്രൊഫസറായി സേവനം ചെയ്യുമ്പോള്‍ സെമിനാരിയുടെ ക്വൊയര്‍ മാസ്റ്ററായിരുന്നു ഇപ്പോള്‍ നെയ്യാറ്റിന്‍കര രൂപതയിലെ നെടുമങ്ങാട് റീജണ്‍ കോ ഓഡിനേറ്ററായിരുന്ന മോണ്‍. റൂഫസ് പയസലിന്‍. സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പനയ്ക്കലിന്റെയും ശിഷ്യരായ ഫാ. ജോസഫ് പാറാങ്കുഴിയുടെയും മോണ്‍. റൂഫസ് പയസലിന്റെയും കുടിക്കാഴ്ച തന്നെ അപൂര്‍വ സംഗമമായി മാറി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-01-22 10:12:00
Keywordsഗാന
Created Date2020-01-22 09:52:29