Content | കൊച്ചി: സീറോ മലബാര്‍ സഭയ്‌ക്കെതിരെ ചില തീവ്രവാദ ഗ്രൂപ്പുകള്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്ന വിധത്തിലാണ് സമീപകാല സംഭവവികാസങ്ങളെന്ന് മാധ്യമകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. പൗരത്വഭേദഗതി ബില്‍, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങളില്‍ സഭയുടെ ഇടപെടലിനെ തെറ്റായി വ്യാഖ്യാനിക്കുന്ന സാഹചര്യത്തിലായിരുന്നു മാര്‍ പാംപ്ലാനിയുടെ വിശദീകരണം. സീറോ മലബാര്‍ സഭയ്‌ക്കെതിരെ ഗൂഢലക്ഷ്യത്തോടെ സംഘടിതശക്തികള്‍ കരുനീക്കങ്ങള്‍ നടത്തി ക്കൊണ്ടിരിക്കുകയാണെന്നും സഭയിലെ ഏതു പ്രശ്‌നമെടുത്താലും തീവ്രവാദഗ്രൂപ്പുകള്‍ അതിന്റെ പിന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വഭേദഗതി ബില്ലിനെതിരെ സിനഡിലും വെളിയിലും ശക്തമായ എതിര്‍പ്പാണ് സഭ ഉന്നയിച്ചിരിക്കുന്നത്. സഭയുടെ നിലപാട് പൗരത്വ നിയമ ഭേദഗതിക്ക് എതിരാണ്. രാജ്യത്തിലെ പൗരന്മാരെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിനെ സഭ എപ്പോഴും എതിര്‍ക്കും. ലവ് ജിഹാദ് വിഷയത്തില്‍ ഒരിക്കലും മുസ്ലീം സഹോദരങ്ങളെ കുറ്റപ്പെടുത്തിയിട്ടില്ല. തീവ്രവാദ സംഘടനയിലെ ചെറുപ്പക്കാരാണ് ഇതിനു പിന്നിലുള്ളത്. ബിഷപ്പുമാരുടെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ പുറത്തുവന്നത്.
പീഡനജിഹാദ് ഈ നാട്ടില്‍ നടക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. പക്ഷേ അത് മുസ്ലീം സമൂദായത്തിലെ സഹോദരങ്ങളാണ് എന്നല്ല ഞങ്ങള്‍ പറയുന്നത്. നിക്ഷിപ്ത താല്‍പര്യത്തോടെ ഈ നാട്ടിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നവരും ഐഎസ് അനുഭാവികളുമായവരാണ് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ടാര്‍ജറ്റ് ചെയ്ത് ലവ് ജിഹാദില്‍ പെടുത്തുന്നത്. ആയിരത്തിലധികം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയാണ് ഇപ്രകാരം വഴിതെറ്റിച്ചിരിക്കുന്നത്. കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇതുപറയുന്നതെന്നും മാര്‍ പാംപ്ലാനി വ്യക്തമാക്കി.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |