Content | കൊച്ചി: അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി ജനറല്‍ബോഡി യോഗവും ഇലക്ഷന്‍ ക്യാംപെയിനും ഇന്നും നാളെയുമായി പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. രാവിലെ 10ന് പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. അന്തര്‍ദേശീയ മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ അധ്യക്ഷത വഹിക്കും. ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍, ഡയറക്ടര്‍ ഫാ. വില്‍സന്‍ എലുവത്തിങ്കല്‍ കൂനന്‍, ജനറല്‍ സെക്രട്ടറി റോസിലി പോള്‍ തട്ടില്‍, വൈസ് പ്രസിഡന്റ് സിജി ലുക്‌സണ്‍, ട്രഷറര്‍ മേരി ജോസ് കാര്യങ്കല്‍, പാലാ ര ൂപത മാതൃവേദി ഡയറക്ടര്‍ റവ. ഡോ. ഷീന്‍ പാലയ്ക്കാത്തടം തുടങ്ങിയവര്‍ പ്രസംഗിക്കും. ഇന്നും നാളെയുമായി വിവിധ സെഷനുകളില്‍ പ്രമുഖര്‍ പ്രസംഗിക്കും.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/IWLJraW9Ng5E4IAIXedVau}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |