Content | ലണ്ടന്‍: ലൈംഗീകത വിവാഹിതരായ സ്ത്രീപുരുഷ ദമ്പതികള്‍ക്ക് മാത്രമായിട്ടുള്ളതാണെന്ന് തുറന്ന്‍ പ്രഖ്യാപിച്ച് ആഗോള ആംഗ്ലിക്കൻ സമൂഹത്തിന്റെ മാതൃസഭ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. അടുത്ത ദിവസങ്ങളില്‍ പുറത്തിറങ്ങിയ 'സിവില്‍ പാര്‍ട്ണര്‍ഷിപ്പ്‌സ്- ഫോര്‍ സെയിം സെക്‌സ് ആന്റ് ഓപ്പസിറ്റ് സെക്‌സ് കപ്പിള്‍സ്, എ പാസ്റ്ററല്‍ സ്റ്റേറ്റ്‌മെന്റ് ഫ്രം ദ ഹൗസ് ഓഫ് ബിഷപ്പ്സ് ഓഫ് ദ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്' എന്ന പേരിലുള്ള കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വിവാഹം, പുരുഷനും സ്ത്രീയും തമ്മില്‍ ആജീവനാന്ത ഐക്യം നിലനില്‍ക്കുന്നതാണെന്നും അതില്‍ ലൈംഗീകതയും ഉള്‍ച്ചേര്‍ന്നിരിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. സഭാനേതൃത്വം തങ്ങളുടെ പ്രബോധനം വ്യക്തമാക്കിയതോടെ വിവാഹവും സിവില്‍ പാര്‍ട്ട്ണര്‍ഷിപ്പും തമ്മിലുള്ള അന്തരം വ്യക്തമായി അവതരിക്കപ്പെട്ടിരിക്കുകയാണ്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |