Content | വത്തിക്കാന്‍ സിറ്റി: ദൈവവചനം കൂടുതല്‍ പഠിക്കുവാനും വിചിന്തനം ചെയ്യുവാനും പങ്കുവെയ്ക്കാനുമായി മാര്‍പാപ്പ പ്രഖ്യാപിച്ച ദൈവ വചന ഞായര്‍ ആചരണം ഇന്ന്. ഇന്നേ ദിവസം വിശുദ്ധ ഗ്രന്ഥം ഊർജ്ജസ്വലമായി പഠനം നടത്താൻ വേണ്ടി രൂപതകളും ഇടവകകളും വിവിധ പദ്ധതികൾ ആവിഷ്കരിക്കുവാന്‍ നവസുവിശേഷവത്കരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് സഭാനേതൃത്വങ്ങളോട് ആവശ്യപ്പെട്ടിരിന്നു. ദൈവവചന ഞായറിന്റെ ഭാഗമായി ഇന്ന്‍ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ബലിയര്‍പ്പണവും വചന സന്ദേശവും നടക്കും. ഫ്രാന്‍സിസ് പാപ്പ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
ലത്തീൻ ആരാധനാക്രമത്തിലെ സാധാരണകാലത്തിലെ മൂന്നാം ഞായർ ആഗോളസഭയിൽ ‘ബൈബിൾ ഞായറാ’യി ആചരിക്കണമെന്ന് ‘അപെർത്തൂയിത്ത് ഈല്ലിസ്’ എന്ന ‘മോത്തു പ്രോപ്രിയോ’യിലൂടെയാണ് ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചത്. എപ്പിഫെനി തിരുനാളിന് (ജനുവരി ആറ്) ശേഷമുള്ള ആദ്യ ഞായറാഴ്ച ആഘോഷിക്കുന്ന യേശുവിന്റെ ജ്ഞാനസ്‌നാന തിരുനാളിന്റെ പിറ്റേന്നാണ് ലത്തീൻ സഭയിൽ സാധാരണ ആരാധനക്രമകാലം തുടങ്ങുന്നത്. അതുപ്രകാരം ലത്തീൻ സഭയിൽ ഈ വർഷത്തെ സാധാരണകാലത്തിലെ മൂന്നാം ഞായർ ജനുവരി 26നാണ്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/KhBRQnoMCLgIogw3f61W7W}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |