category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading തിരുവനന്തപുരം അതിരൂപതയില്‍ കാരുണ്യ പദ്ധതികളുടെ സഹായ വിതരണം നടന്നു
Contentതിരുവനന്തപുരം ലത്തീന്‍ അതിരൂപതയില്‍ കുടുംബശുശ്രൂഷയുടെ നേതൃസംഗമവും കാരുണ്യപദ്ധതികളുടെ സഹായ വിതരണവും നടന്നു. അതിരൂപതാദ്ധ്യക്ഷൻ സൂസപാക്യം മെത്രാപൊലീത്തയുടെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം കേരള യൂണിവേഴ്സിറ്റി റിട്ട. പ്രോവൈസ് ചാൻസിലർ ഡോ. കെവിൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ 50 പേർക്ക് സാന്ത്വനം മംഗല്യം പദ്ധതിയിലൂടെ വിവാഹ ധനസഹായവും 20 പേരെ കരുണമയൻ പെൻഷൻ പദ്ധതിയിലുൾപ്പെടുത്തി പെൻഷൻ വിതരണവും നടത്തി.ഓഖി ബാധിത കുടുംബങ്ങൾക്കുൾപ്പെടെ ഒരു കോടി നാല്പത്തി ഏഴ് ലക്ഷത്തി പന്ത്രണ്ടായിരം രൂപയുടെ വിവാഹ ധനസഹായം, കരുണാമയൻ പെൻഷൻ പദ്ധതിയിലൂടെ ഇരുപത്തി മൂന്ന് ലക്ഷത്തി നാല്പതിനായിരം രൂപ, അതിരൂപതാദ്ധ്യക്ഷന്റെ ചാരിറ്റി ഫണ്ടിൽ നിന്ന് 27 രോഗികൾക്കായി മൂന്ന് ലക്ഷത്തി എൺപത്തിഒന്നായിരം രൂപയും മൊത്തം വിതരണം ചെയ്തു. വിധവയുടെ കാണിക്കയും ബാലന്റെ അഞ്ചപ്പവും രണ്ട് മീനും ഉപമകൾ ഓർമ്മിപ്പിച്ചുകൊണ്ട് പങ്കുവയ്ക്കലിന്റെ മാഹാത്മ്യം അതിരൂപതാദ്ധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം കാരുണ്യപദ്ധതികളിൽ അണിചേരാൻ അതിരൂപതാംഗങ്ങളോട് അഭ്യർത്ഥിച്ചു. സഹായ മെത്രാൻ റവ. ഡോ. ക്രിസ്തുദാസ് അനുഗൃഹ പ്രഭാഷണം നടത്തി. കാരുണ്യപദ്ധതികൾ യൂണിറ്റ്, ഇടവക തലങ്ങളിൽ വ്യാപിപ്പിച്ച് കരുണയുടെ സംസ്കാരം വളർത്തിയെടുക്കണമെന്നു അദ്ദേഹം പറഞ്ഞു. അതിരൂപത വികാർ ജനറൽ മോൺ. ഡോ. സി ജോസഫ്, കുടുംബ ശുശ്രൂഷ അസ്സി. ഡയറക്ടർ ഫാ. കാർവിൻ റോച്ച്, അഡ്വ. സെലിൻ എന്നിവർ ആശംസകളർപ്പിച്ചു. സതീഷ് ജോർജ്ജ് കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് വിലയിരുത്തി. കുടുംബശുശ്രൂഷ ഡയറക്ടർ റവ. ഡോ. ഏ ആർ ജോൺ കർമ്മപദ്ധതികളെ കുറിച്ച് വിവരിച്ചു. പ്രോ-ലൈഫ് പ്രവർത്തനങ്ങളെ കുറിച്ച് ആന്റണി പത്രോസ്, കാരുണ്യപദ്ധതികളെ കുറിച്ച് ശ്രീമതി. ആഗ്നസ് ബാബു വിശദീകരിച്ചു. അയോണഗ്രേയ്സ് കൃതജ്ഞതയർപ്പിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Ki784ib78P5CZxsau8EFby}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-01-28 09:11:00
Keywordsസഹായ
Created Date2020-01-28 08:50:02