category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingടാന്‍സാനിയയില്‍ വിശ്വാസ വിപ്ലവം: മുസ്ലീങ്ങള്‍ ഉള്‍പ്പെടെ 230 പേര്‍ മാമ്മോദീസ സ്വീകരിച്ചു
Contentമൊറൊഗൊരോ: ആഭ്യന്തരകലഹങ്ങളെയും തീവ്രവാദത്തെയും തുടര്‍ന്നു സംഘര്‍ഷഭരിതമായ സാഹചര്യത്തിനിടയിലും യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുള്ള ആഫ്രിക്കന്‍ ജനതയുടെ വിശ്വാസ വിപ്ലവം തുടരുന്നു. ജനുവരി 26ന് കിഴക്കന്‍ ടാന്‍സാനിയയിലെ മൊറൊഗൊരോ നഗരത്തിലെ തദ്ദേശീയരായ 230 പേര്‍ കൂട്ടത്തോടെ യേശു ക്രിസ്തുവിനെ ഏറ്റുപറഞ്ഞ് ജ്ഞാനസ്നാനം സ്വീകരിച്ചതാണ് ഒടുവിലത്തെ സംഭവം. വിശുദ്ധരായ അര്‍സീനിയോസിന്റേയും, പൈസിയോസിന്റേയും നാമധേയത്തിലുള്ള ദേവാലയത്തില്‍ വെച്ച് ഇറിനോപോളിസിലെ മെട്രോപ്പോളിറ്റനായ ദിമിത്രിയോസ് ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പുതുതായി ജ്ഞാനസ്നാനം സ്വീകരിച്ചവരില്‍ നിരവധി പേര്‍ മുന്‍പ് ഇസ്ലാം മതത്തില്‍ വിശ്വസിച്ചിരുന്നവരാണ്. റോഡ്‌സിലെ താരി ആശ്രമത്തില്‍ സന്യാസിയായ തദേവൂസിന്റെ നേതൃത്വത്തില്‍ മതബോധനവും, പൂര്‍ണ്ണമായ തയ്യാറെടുപ്പുകളും നടത്തിയതിന് ശേഷമാണ് ഇവര്‍ മാമ്മോദീസ സ്വീകരിച്ചത്. ചടങ്ങിനോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു. പുതുതായി മാമ്മോദീസ സ്വീകരിച്ച ചിലരുടെ വിവാഹവും അന്നേ ദിവസം തന്നെ നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്തു വരുന്ന സാഹചര്യത്തില്‍ ആഗോള ക്രിസ്ത്യന്‍ സമൂഹത്തിന് ആശ്വാസം പകരുന്ന വാര്‍ത്തയാണ് ടാന്‍സാനിയായില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Ki784ib78P5CZxsau8EFby}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=l7cNwZ5fbPc&feature=emb_title
Second Video
facebook_link
News Date2020-01-29 18:46:00
Keywordsമുസ്ലിം, എകരക്ഷ
Created Date2020-01-29 18:22:58