Content | ന്യൂഡല്‍ഹി: ദളിത് ക്രൈസ്തവര്‍ക്കും ദളിത് മുസ്ലിംകള്‍ക്കും സംവരണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനു സുപ്രീം കോടതി നാലാഴ്ച കൂടി സമയം അനുവദിച്ചു. കേന്ദ്രം ഉന്നയിച്ച ആവശ്യം ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ദളിത് വിഭാഗത്തില്‍ പെട്ടവര്‍ക്ക് ലഭിക്കുന്ന സംവരണവും ആനുകുല്യങ്ങളും ക്രൈസ്തവ മുസ്‌ലിം ദളിത് വിഭാഗങ്ങള്‍ക്കു ലഭിക്കാത്തത് നീതിനിഷേധമാണെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ നേരത്തേ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനു നോട്ടീസയച്ചിരുന്നു.
|