category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 'ലവ് ജിഹാദി'നെതിരേ ശക്തമായ നാടകാവിഷ്‌കാരവുമായി താമരശേരി രൂപത
Contentകോഴിക്കോട്: പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്തി വരുതിയിലാക്കുന്ന 'ലവ് ജിഹാദി'നെതിരേ ശക്തമായ നാടകാവിഷ്‌കാരവുമായി താമരശേരി രൂപത. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രേമം നടിച്ച് വശീകരിച്ച് മതപരിവര്‍ത്തനം നടത്തി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും ലൈംഗികക്രൂരതയ്ക്കും ഉപയോഗിക്കുന്നുവെന്നും വിശദമാക്കുന്ന ഇതിവൃത്തമാണ് പ്രണയമന്ത്രം എന്ന നാടകത്തിനുള്ളത്. താമരശേരി രൂപതയുടെ ആശിര്‍വാദത്തോടെ എകെസിസിയും രൂപതാ കമ്യൂണിക്കേഷന്‍ മീഡിയയും ചേര്‍ന്ന് തയാറാക്കിയ നാടകം രൂപതയിലെ വിവിധ ദേവാലയങ്ങളുടെ തിരുനാളിനോടനുബന്ധിച്ച് അവതരിപ്പിച്ചു തുടങ്ങി. സമൂഹത്തില്‍ മതത്തിന്റെ പേരില്‍ നടക്കുന്ന അനീതികള്‍ക്കെതിരേ ശക്തമായ ഭാഷയില്‍ പ്രണയമന്ത്രം താക്കീത് നല്കുന്നു. തിരുനാള്‍ വേളകളില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് നാടകം രൂപകല്പന ചെയ്തിരിക്കുന്നത്. രൂപതയുടെ കീഴിലുള്ള പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഇടവകയുടെ തിരുനാളിലായിരുന്നു പ്രഥമ അവതരണം. വരും ദിനങ്ങളില്‍ ജില്ലയിലെ വിവിധ ദേവാലയങ്ങളില്‍ നാടകം അരങ്ങേറും. ജോസഫ് കുരുമ്പന്‍ രചന നിര്‍വഹിച്ച നാടകം സംവിധാനം ചെയ്തിരിക്കുന്നത് രാജീവന്‍ മമ്മിളിയാണ്. ഫാ. മെല്‍വിന്‍ വെള്ളയ്ക്കാക്കുടിയില്‍, ഫാ. മനോജ് കൊല്ലംപറമ്പില്‍ എന്നിവരാണ് നാടകത്തിന്റെ നിര്‍വഹണവും നിയന്ത്രണവും. കൂമ്പാറ ബേബി രചിച്ച ഗാനങ്ങള്‍ക്ക് സാംജി ആറാട്ടുപുഴ ഈണം നല്‍കിയിരിക്കുന്നു. ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യവും നാടകത്തിനുണ്ട്. മുസ്ലിം സമൂഹത്തില്‍ സൗഹാര്‍ദ്ദത്തോടെ ജീവിക്കണമെന്നാവശ്യപ്പെടുന്നവരുടെ തലമുറ അന്യം നിന്നുപോയിട്ടില്ലെന്നു നാടകം ചൂണ്ടിക്കാട്ടുന്നു. താമരശേരി രൂപതയ്ക്കു കീഴില്‍മാത്രം 42 ലവ് ജിഹാദ് കേസുകള്‍ അടുത്തയിടെ റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ടതാണ് ഇത്തരമൊരു നാടക അവതരണത്തിന് പ്രേരണയായത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-01-31 09:07:00
Keywordsലവ്
Created Date2020-01-31 08:43:32