category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഖേദിക്കുന്നു, ലവ് ജിഹാദിന്റെയും തീവ്രവാദത്തിന്റെയും പശ്ചാത്തലത്തിലായിരിന്നു പ്രതികരണം: ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Contentകോട്ടയം: നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലെ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍. തന്റെ പരാമർശം മനപ്പൂര്‍വം ആരെയും വേദനിപ്പിക്കാൻ വേണ്ടിയുള്ളതായിരുന്നില്ലായെന്നും ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ളാമിക രാജ്യങ്ങളിലെ പീഡനങ്ങളെക്കുറിച്ച് പള്ളിയിലെ ധ്യാനത്തിനിടെ ചോദ്യം വന്നു. അതിനാണു മറുപടി പറഞ്ഞത്. ശിവസേനയുടെ സംരക്ഷണത്തെക്കുറിച്ചു നേരില്‍ പറ‍ഞ്ഞത് മുംബൈയിലെ വിശ്വാസികളാണ്. മലബാറിലെ വിശ്വാസികളാണ് ക്രിസ്ത്യൻ കുട്ടികളെ മറ്റു മതസ്ഥർ വിവാഹം കഴിക്കുന്നതായി തന്നോടു പറഞ്ഞത്. കൂനമ്മാവ് പരാമര്‍ശം തമാശയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ടിപ്പുസുല്‍ത്താന്‍റെ പടയോട്ടത്തെക്കുറിച്ച് പറഞ്ഞത് ചരിത്രവസ്തുതയല്ല. തന്റെ സ്ഥിരം രീതിയില്‍ പറഞ്ഞുപോയതാണ്. സിഎഎ, എന്‍ആര്‍സി വിഷയത്തില്‍ മുസ്‌ലിം സമുദായത്തിന്റെ പക്ഷത്താണെന്നും ഫാ. പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. ഞാൻ ഉദ്ദേശിക്കാത്ത ലക്ഷ്യത്തോടു കൂടിയാണ് അത് (വീഡിയോ) പടർന്നു കൊണ്ടിരിക്കുന്നത്. ആദ്യമായി അതിൽ ഉപയോഗിച്ച ടിപ്പു സുൽത്താൻ്റെ ഡേറ്റ് തെറ്റായിട്ടാണ് പറഞ്ഞിരിക്കുന്നത്. കേരളത്തിൽ വന്നത് 1789ലാണ്. തെറ്റായ ആ കണക്ക് പറഞ്ഞതിൽ ബുദ്ധിമുട്ടുണ്ട്. ലവ് ജിഹാദിൻ്റെയും നൈജീരിയായിലെയും പല രാജ്യങ്ങളിലും ക്രൈസ്തവരെ കൊല്ലുന്നതിൻ്റെയും പശ്ചാത്തലത്തിൽ ക്രൈസ്തവരോട് മാത്രം പങ്കു വെച്ച കാര്യങ്ങളാണ്. അത് ഖുർആർ പറഞ്ഞിട്ടുള്ളതും തീവ്രവാദ സ്വഭാവമുള്ള മുസ്ലിങ്ങൾ ചെയ്ത ക്രൂരകൃത്യങ്ങളാണ്. അതിൻ്റെ പശ്ചാത്തലത്തിലാണ് പങ്കുവെച്ചത്. കേരളത്തിലെ നല്ലവരായ ലക്ഷോപലക്ഷം മുസ്ലിങ്ങളെ എനിക്കറിയാം. പറഞ്ഞു പോയതിൽ ക്ഷമ ചോദിക്കുന്നു, ഖേദിക്കുന്നു.”. ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച പുത്തന്‍പുരക്കല്‍ അച്ചന്‍ കോട്ടയത്തു നടത്തിയ ധ്യാനത്തിലെ അടര്‍ത്തിയ ഭാഗം ഇന്നലെ രാത്രി മുതലാണ് സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുവാന്‍ തുടങ്ങിയത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkhttps://www.facebook.com/100024803524681/videos/615421725961273/
News Date2020-01-31 13:13:00
Keywordsഇസ്ലാ
Created Date2020-01-31 12:49:21