category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാർ ജോസഫ് പവ്വത്തിലിന്റെ ഇടപെടലുകൾ ശ്രദ്ധേയം: നിയമസഭ സ്പീക്കർ
Contentതിരുവനന്തപുരം: ചങ്ങനാശേരി അതിരൂപതാ മുൻ അദ്ധ്യക്ഷനും ഇന്‍റര്‍ ചർച്ച് കൗൺസിൽ ചെയർമാനുമായിരുന്ന മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്താ ദീർഘകാലം സഭാ സാമുദായിക സാമൂഹ്യ മേഖലകളിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തിയ വ്യക്തി ആണെന്നും അദ്ദേഹത്തിന്റെ സേവനങ്ങളെ ആദരപൂർവം കാണുന്നുവെന്നും കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. മാർ പൗവത്തിലിന്റെ ചിത്രം ഉൾപ്പെടുത്തിയ നവതി സ്മാരക പോസ്റ്റൽ സ്റ്റാമ്പ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് നടന്ന പ്രകാശന ചടങ്ങിൽ അതിരൂപതാ വികാരി ജനറാൾ റവ. ഡോ. ഫിലിപ്സ് വടക്കേക്കളം, അതിരൂപതാ ചാൻസിലർ റവ ഡോ.ഐസക് ആലഞ്ചേരി, ലൂർദ്ദ്മാതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എക്സിക്യൂട്ടീവ്ഡയറക്ടർ റവ. ഡോ.സോണി മുണ്ടുനടയ്ക്കൽ, ഫാ. ജോസഫ് കാക്കനാട്, ഫാ. ചെറിയാൻ കക്കുഴി, ഫാ. ജോസഫ് പകലൊമറ്റം, പി.ർ.ഒ. അഡ്വ. ജോജി ചിറയിൽ, തിരുവനന്തപുരം ജില്ലാ പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് ശിവദാസൻ പിള്ള, പോസ്റ്റൽ ഡിപ്പാർട്ടമെന്റ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സോണി എസ്.എൻ. തുടങ്ങിയവർ പങ്കെടുത്തു. അതിരൂപതയുടെ ആഭിമുഖ്യത്തിൽ ആർച്ചുബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലിന്റെ നവതി ആഘോഷ പരിപാടികൾ ഫെബ്രുവരി 7 ഉച്ചകഴിഞ്ഞ് 2 മണിക്ക് ചങ്ങനാശേരി സെന്റ് മേരിസ് മെത്രപ്പോലീത്തൻ പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. മത-സാമുദായിക-രാഷ്ട്രീയ പൊതുപ്രവർത്തനരംഗത്തെ പ്രമുഖരും അതിരൂപതയിലെ മുഴുവൻ വൈദികരും എല്ലാ ഇടവകകളിൽ നിന്നുമുള്ള പ്രതിനിധികളും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഭാരവാഹികളും സന്യസ്ഥ പ്രതിനിധികളും സംഗമത്തിൽ പങ്കെടുക്കും. സീറോ മലബാർ സഭാ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സീറോ മലങ്കര സഭ മേജർ ആർച്ചുബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ളീമിസ് കാതോലിക്കാബാവ അനുഗ്രഹ പ്രഭാഷണം നടത്തും. ഓസ്ട്രേലിയായിലെ എസെൻസ്റ്റാറ്റ് രൂപതാ ബിഷപ്പ് ഡോ. അജിഡിയു ജോനാൻ മുഖ്യാതിഥിയായിരിക്കും. ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, മാർത്തോമാ സഭയുടെ അധ്യക്ഷൻ ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത, മാർ മാത്യു അറയ്ക്കൽ, ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, മാർ തോമസ് തറയിൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എം.എൽ .എ., സി.എഫ്. തോമസ് എം.എൽ.എ., ഡോ സിസ്റ്റർ മേഴ്സി നെടുംപുറം , ഡോ. ഡൊമിനിക് ജോസഫ് എന്നിവർ പ്രസംഗിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-02-01 09:15:00
Keywordsപവ്വത്തി
Created Date2020-02-01 08:50:30