category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് മര്‍ത്താസ് സമൂഹം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക്
Contentപാലാ: സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് മര്‍ത്താസ് (എസ്എംസി) സന്യാസിനീ സമൂഹം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക്. 1958 മാര്‍ച്ച് 11ന് മൂലമറ്റത്തു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശുശ്രൂഷ ചെയ്യുക എന്ന ലക്ഷ്യത്തിലൂന്നിയാണ് സന്യാസിനീ സമൂഹത്തിനു തുടക്കം കുറിച്ചത്. ബഥാനിയയിലെ വിശുദ്ധ മര്‍ത്തായുടെ പാത പിന്തുടര്‍ന്നാണ് സേവനം. നഴ്‌സറി സ്‌കൂള്‍, ഡേ കെയര്‍ സെന്ററുകള്‍, ടെയ്‌ലറിംഗ് സെന്ററുകള്‍, മുദ്രാലയ പ്രേഷിതത്വം, വിദ്യാഭ്യാസ പ്രേഷിതത്വം, ആതുരശുശ്രൂഷ, ബാലമന്ദിരങ്ങള്‍, കൗണ്‍സിലിംഗ്, ഇവാഞ്ചലൈസേഷന്‍, ഡിസ് പെന്സിറികള്‍, വൃദ്ധമന്ദിരങ്ങള്‍, സ്ത്രീശക്തീകരണം, പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റലുകള്‍ എന്നിവ എസ്എംസിയുടെ മേല്നോട്ടത്തില്‍ നടന്നുവരുന്നു. കേരളത്തിലും ഇന്ത്യയുടെ വിവിധ രൂപതകളിലും ജര്‍മ്മനിയിലും ഇറ്റലിയിലുമായി 48 ശാഖാഭവനങ്ങളും ഏഴു ശുശ്രൂഷാകേന്ദ്രങ്ങളുമുണ്ട്. 2008 മുതല്‍ റവ.ഡോ. ജോസഫ് കുഴിഞ്ഞാലില്‍ ആണ് സ്പിരിച്ച്വല്‍ ഡയറക്ടര്‍. സമൂഹത്തെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തുന്ന പ്രഖ്യാപനം നാളെ ഉച്ചകഴിഞ്ഞ് 2.30ന് പാലായിലുള്ള ജനറലേറ്റ് ഭവനത്തില്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എണ്ണിയാവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും. തുടര്‍ന്നു വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-02-01 09:35:00
Keywordsആര്‍ക്കി
Created Date2020-02-01 09:11:12