Content | കൊച്ചി: ആറ് മാസം വരെയുള്ള ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള കേന്ദ്ര നടപടിയില്‍ മനുഷ്യ ജീവൻെറ മഹത്വം അറിയാവുന്നവര്‍ ശക്തമായി പ്രതികരിക്കണമെന്ന് കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി പ്രസിഡന്‍റ് സാബു ജോസ്. നരഹത്യക്കു സാഹചര്യമൊരുക്കുന്ന നിയമ നിർമ്മാണത്തിനാണ് ഭാരത സർക്കാർ ശ്രമിക്കുന്നത്. ഈ നീക്കം അരുതെന്ന് പറയുവാൻ മുഴുവൻ പാർലമെന്‍റ് അംഗങ്ങളും മത സാംസ്‌കാരിക രാഷ്ട്രീയ സാമൂഹ്യ നേതൃത്വങ്ങളും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സർക്കാരുകൾ നിലപാടുകൾ വ്യക്തമാക്കണം. ഉദരത്തിലെ കുഞ്ഞിനെ ജനിക്കുവാൻ മൂന്നു മാസം മാത്രം ബാക്കിയുള്ളപ്പോൾ ക്രൂരമായി കൊല്ലുവാൻ അനുവദിക്കരുത്. കൊലയാളി ഡോക്ടറോ നഴ്‌സോ കുഞ്ഞിൻെറ കണ്ണും മുക്കും മുഖവും കൈകാലുകളും പിച്ചിചീന്തുവാൻ അനുവദിക്കരുത്. മനുഷ്യ ജീവൻെറ മഹത്വം അറിയാവുന്നവരുടെ നിലവിളി ഉയരണം. പ്രാത്ഥനയിൽ ശക്തിപ്പെടാം. നമുക്ക് കഴിയുന്ന വിധത്തിലെല്ലാം പ്രവർത്തിക്കണം. ഇടവകൾ തോറും എല്ലാ പ്രസ്ഥാനങ്ങളുമായി സഹകരിച്ചു റാലികളും സമ്മേളനങ്ങളും നടത്തണം. ശക്തമായ പ്രതികരണം പ്രതിഷേധം ഉയരണം. മനുഷ്യജീവനെ സ്വീകരിക്കുന്ന ആദരിക്കുന്ന സംസ്കാരം ഈ രാജ്യത്തിൽ നിലനിൽക്കണമെന്നും ഇതിനായി സഭാനേതൃത്വവും സംഘടനകളും ശക്തമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹാം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |