Content | ഗർഭാവസ്ഥയിലുള്ള 24 ആഴ്ച വരെയുള്ള കുഞ്ഞുങ്ങളെ അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ കൊന്നു കളയുന്നതിനുള്ള അനുവാദം നൽകുന്ന കേന്ദ്ര സർക്കാരിൻറെ നിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നതായി കെസിബിസി എറണാകുളം മേഖലാ പ്രോലൈഫ് സമിതി അറിയിച്ചു. മേഖല സമിതിയുടെ നേതൃത്വത്തിൽ ഫെബ്രുവരി അഞ്ചാം തീയതി മൂവാറ്റുപുഴയിൽ നടക്കുന്ന പ്രക്ഷോഭ സംഗമത്തെ കുറിച്ച് ആലോചിക്കുന്നതിന് എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ കൂടിയ യോഗത്തിൽ മേഖലാ പ്രസിഡണ്ട് ജോൺസൺ എബ്രഹാം അധ്യക്ഷത വഹിച്ചു.
മേഖലാ ഡയറക്ടർ ഫാ. അരുൺ വലിയ താഴത്ത് ആമുഖ പ്രസംഗം നടത്തി. 1971 വരെ നിലവിലുണ്ടായിരുന്ന നിർബന്ധിത അബോഷൻ കുറ്റകരമാണെന്ന് ഉള്ള നിയമം വീണ്ടും പ്രാവർത്തികമാക്കണം എന്നും അബോഷൻ നടത്തുന്നവർക്കെതി ശിക്ഷാ നടപടി എടുക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. സെക്രട്ടറി ജോയ്സ് മുക്കുടം, ലിസ തോമസ്, ടാബി ജോർജ്, റെനി തോമസ്,ജോസഫ് ലോപ്പസ് എന്നിവർ പ്രസംഗിച്ചു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |