Content | "ആരും എന്നില്‍നിന്ന് അതു പിടിച്ചെടുക്കുകയല്ല, ഞാന്‍ അതു സ്വമനസ്‌സാ സമര്‍പ്പിക്കുകയാണ്. അതു സമര്‍പ്പിക്കാനും തിരികെ എടുക്കാനും എനിക്കധികാരമുണ്ട്. ഈ കല്‍പന എന്റെ പിതാവില്‍നിന്നാണ് എനിക്കു ലഭിച്ചത്" (യോഹന്നാൻ 10:18).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-24}#
തന്റെ ആടുകളെ ആക്രമിക്കുവാന്‍ ചെന്നായ്ക്കള്‍ വരുന്നത് കാണുമ്പോൾ പേടിച്ച് ഓടുന്നവനല്ല നല്ലിടയന്‍. മറിച്ച്, സ്വന്തം ജീവൻ വകവയ്ക്കാതെ ആ ശത്രുവുമായി മല്ലിടുകയും തന്റെ ആടുകളിൽ ഒന്ന് പോലും നഷ്ടപെട്ടില്ലായെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നവനാണ് നല്ലിടയന്‍. സ്വന്തം ജീവൻ പോലും അവഗണിച്ച് ശത്രുക്കളെ നേരിടാന്‍ അവൻ ഒരുങ്ങുന്നില്ലായെങ്കിൽ നല്ല ഇടയൻ എന്ന വാക്കിനും സ്ഥാനത്തിനും അവൻ അർഹനല്ല. മറിച്ച് അവന്‍ വെറും ഒരു ജോലിക്കാരൻ മാത്രമേ ആകുന്നുള്ളൂ.
നല്ല ഇടയൻ തന്റെ ആടുകള്‍ക്ക് വേണ്ടി സ്വജീവൻ അര്‍പ്പിക്കുന്നു. യേശു കുരിശിൽ മരിക്കുക വഴി തന്റെ ജീവൻ ഈ ലോകത്തുള്ള സകല മനുഷ്യർക്കും വേണ്ടി ബലിയായി തീരുകയായിരുന്നു. ആദി പാപം മൂലം മാനവജാതിയ്ക്ക് നഷ്ടപ്പെട്ടുപോയ ജീവൻ തിരികെ നൽകുവാൻ വേണ്ടിയായിരുന്നു അവന്റെ ബലി. കണ്‍മുന്നിലുള്ള അതിഭീകരമായ മരണത്തെ മുന്‍കൂട്ടി അറിഞ്ഞെങ്കിലും അവന്‍ പിന്‍മാറിയില്ല. മാനവ വംശത്തോട് ദൈവം കാണിച്ച അവര്‍ണനീയമായ സ്നേഹമാണ് ഇവിടെ ദര്‍ശിക്കാന്‍ സാധിക്കുന്നത്.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 9.5.79).
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
|