category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഎംടിപി ആക്ട് ഭേദഗതി: ഭാരതത്തിൽ വരും തലമുറ ഇല്ലാതാക്കുമെന്ന് ബിഷപ്പ് പോൾ മുല്ലശ്ശേരി
Contentകൊല്ലം: എംടിപി ആക്ട് ഭേദഗതി ഭാരതം കൊലക്കളമാകുമെന്ന് മാത്രമല്ല വരും തലമുറ ഇല്ലാതാകുന്ന അതിഭീകരമായ വിപത്തിലേക്ക് നാട് കടന്നുപോകുകയും ചെയ്യുമെന്ന് കൊല്ലം രൂപത അധ്യക്ഷനും കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാനുമായ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ മുന്നറിയിപ്പ്. കേന്ദ്ര സർക്കാരിന്റെ എംടിപി ആക്ട് എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടു കൊല്ലം രൂപതയിലെ സമുദായ ഭക്ത സംഘടനകളുടെ കൂട്ടായ്മയായ അഖിലകേരള ജീവൻ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ സമാപന യോഗം ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലരുത് എന്ന കല്പനയെ നിരാകരിച്ചു ജനിക്കുവാനും ജീവിക്കുവാനും ഭക്ഷിക്കുവാനും സംസാരിക്കുവാനുമുള്ള അവകാശങ്ങൾ നിഷേധിക്കുന്ന തലത്തിലേക്കാണ് കേന്ദ്ര ഭരണം എത്തിനിൽക്കുന്നത്. ശക്തമായ പ്രത്യാഘാതം അവർ നേരിടേണ്ടി വരുമെന്ന് ബിഷപ്പ് പറഞ്ഞു. രൂപത വികാരി ജനറൽ മോൺസിഞ്ഞോർ വിൻസെന്റ് മച്ചാഡോ അധ്യക്ഷത വഹിച്ചു. ജീവൻ സംരക്ഷണസമിതി ചെയർമാൻ ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. ജോൺ ബ്രിട്ടോ, ജനറൽ കൺവീനർമാരായ കെ എൽ സി എ രൂപത പ്രസിഡന്റ് അനിൽജോൺ, കെ എൽ സി ഡബ്ല്യൂ എ രൂപത പ്രസിഡന്റ് ജയിൻ ആൻസിൽ ഫ്രാൻസിസ്, ജനറൽ കോർഡിനേറ്റർ രൂപത പ്രോലൈഫ് കോർഡിനേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട്, സബ് കോർഡിനേറ്റർ പ്രോലൈഫ് രൂപത പ്രസിഡന്റ് റോണാ റിബെയ്‌റോ, കെ സി വൈ എം ഡയറക്ടർ ഫാ. ഷാജൻ നൊറോണ, ഹവിയർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. മിൽട്ടൺ ജി, സെയിന്റ് ഫാൻസ്‌ അസോസിയേഷൻ ഡയറക്ടർ ഫാ. ടെറി തങ്കച്ചൻ, ഫാ. ഐസക്, കെ സി വൈ എം രൂപത പ്രസിഡന്റ് എഡ്‌വേർഡ് രാജു, അന്തർദേശീയ യുവജന സംഘടന മിജാർക് അംഗം ഡെലിൻ ഡേവിഡ്, ജീസസ് യൂത്ത് കോർഡിനേറ്റർ ഗിഫ്റ്റൺ, ഹവിയർ ഇൻസ്റ്റിട്യൂട്ട് സെക്രട്ടറി സാജു കുരിശിങ്കൽ, കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി യോഹന്നാൻ ആന്റണി, രൂപത പ്രസിഡന്റ് തോപ്പിൽ ജി വിൻസെന്റ്, സി എൽ സി രൂപത പ്രസിഡന്റ് റീത്തദാസ്‌, സി ഡബ്ല്യൂ എ സെക്രട്ടറി ഫ്രാൻസിസ് സേവ്യർ, വിൻസെന്റ് ഡിപോൾ പ്രസിഡന്റ് ജൂഡ് ഡിക്രൂസ്, മരിയൻ വിധവ മൂവ്മെന്റ് പ്രസിഡന്റ് ഷീല ആന്റണി, ലീജിയൻ ഓഫ് മേരി സെക്രട്ടറി എ. ബ്രൂണോ, സെയിന്റ് ഫാൻസ്‌ അസോസിയേഷൻ അസിസ്റ്റന്റ് ഡയറക്ടർ അനിത റൊസാരിയോ എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിലും പൊതുയോഗത്തിലും പുരോഹിതരും സിസ്റ്റേഴ്സും വിവിധസംഘടന പ്രതിനിധികൾ ഹോളിക്രോസ് കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥിനികൾ, വിവിധ ഇടവക പ്രതിനിധികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു. #{blue->none->b->കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക.}# {{ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/stop-killing-unborn-children-in-india }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-02-05 10:53:00
Keywordsഅരും കൊല, ഗര്‍ഭഛി
Created Date2020-02-05 10:31:17