category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസദാമന്ദഹാസം : ഗാനസന്ധ്യ ഫാ. മൈക്കിള്‍ പനയ്ക്കല്‍ ഓര്‍മ്മാചരണം
Contentസൂര്യകാന്തിപുഷ്പമെന്നും, തേനൊഴുകും പാലൊഴുകും, വാര്‍മണിതെന്നലായി, അന്ധന് കാഴ്ച നല്‍കിയ ദൈവമേ.... എന്നിങ്ങനെയുള്ള നിരവധി ഗാനസൂക്തങ്ങള്‍ ആ അനുഗ്രഹീത തൂലികയില്‍ നിന്നും രചിക്കപ്പെട്ട് ഒരു വികാരമായി പടര്‍ന്ന് സംഗീതലോകത്ത് വ്യത്യാസ്താനുഭവം പകര്‍ന്നു നല്‍കിയ ഫാ. മൈക്കിള്‍ പനക്കലിന്റെ ഓര്‍മ്മാചരണം 'സദാമന്ദഹാസം ഗാനസന്ധ്യ' ഏപ്രില്‍ 24ന് കൊച്ചിയില്‍ നടത്തുന്നു. പുണ്യമഹാരഥനും സകലകലാവല്ലഭനുമായിരുന്ന ഫാ.മൈക്കിള്‍ പനക്കലിന് ദൈവവും സ്വര്‍ഗ്ഗവും കാലവും കരുതിവെച്ചൊരു നിയോഗമുണ്ടായിരുന്നു. ക്രൈസ്തവഭക്തി നിറഞ്ഞുതുളുമ്പുന്ന ആരാധനാ സാഹിത്യത്തേയും പ്രാര്‍ത്ഥനകളേയും കൈരളിക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയെന്നതായിരുന്നു അടിസ്ഥാനപരമായി അത്. പൂര്‍ണ്ണമായും ലത്തീന്‍ഭാഷയില്‍ കൈകാര്യം ചെയ്തിരുന്ന ആരാധനാ ക്രമങ്ങള്‍ അതാതു നാട്ടിലെ ജനവിശ്വാസികള്‍ മനസിലാകുന്ന ഭാഷകളിലേക്ക് അന്തരം ചെയ്യണമെന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വിപ്ലവകരവും അനിവാര്യത നിറഞ്ഞതുമായ തീരുമാനം പുറത്തുവന്നതോടുകൂടി കേരളസഭയിലെ ആകാംഷഭരിതമായ ആ കാത്തിരിപ്പിന് അങ്ങനെ വിരാമമായി. അന്നത്തെ ഹിന്ദിഗാനങ്ങളുടെ ' മട്ടില്‍ ' ആലപിച്ചിരുന്ന ഗാനങ്ങള്‍ ചരിത്രത്തിന് വഴിമാറി. മലയാള ക്രൈസ്തവ സാഹിത്യത്തിന്റെ പുതിയൊരു അദ്ധ്യായം ആരംഭിച്ചു. പനക്കലച്ചന്‍ ശക്തമായ നേതൃത്ത്വവുമായി അതിനു മുമ്പില്‍ നിലകൊണ്ടു. പ്രാര്‍ത്ഥനകളും ആരാധനാരീതികളും മലയാളവല്‍ക്കരിക്കപ്പെട്ടു. അതുവരെ, അര്‍ത്ഥവും ആശയവും എന്തെന്നറിയാതെ, യാന്ത്രികഭാവത്തില്‍ ദൈവത്തോട് സംവാദിക്കാന്‍ വിധിക്കപ്പെട്ടവരുടെ മുന്നില്‍ ആശയും അര്‍ത്ഥവും തെല്ലും കുറയാത്ത തര്‍ജ്ജിമകള്‍ സൃഷ്ടിക്കപ്പെട്ടു. ഒരു എളിയ തുടക്കമെന്ന രീതിയില്‍ ആരംഭിച്ച ആ ജീവിതസമര്‍പ്പണം, പിന്നെയൊരു സമൂഹത്തിലേക്ക് പടര്‍ന്നുപിടിച്ച ആത്മവിശ്വാസവും അഭിമാനവുമായി വളര്‍ന്നു. മഹത്തായ മലയാള സാഹിത്ത്യശാഖയിലേക്ക് ക്രൈസ്തവ വിശ്വാസത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് നിരവധി കവിതകളും പാട്ടുകളും രൂപപ്പെട്ടു. കൊച്ചിന്‍ സി.എ.സി യെ വളര്‍ത്തി വലുതാക്കി ലോകപ്രശസ്ത്തമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. മാനവഹൃദയങ്ങളില്‍ ദേവാലയ സംഗീതത്തിന്റേയും ക്രൈസ്തവ വിശ്വാസത്തെ പ്രചോദിപ്പിക്കുന്ന ചിത്രങ്ങളുടേയും നിറധാരയൊഴുകി തന്റെ നൂറാമത്തെ വയസ്സില്‍ അന്തരിച്ച അഭിവന്ദ്യകലാകാരനായ ഫാ.മൈക്കിള്‍ പനക്കലിനും പതിറ്റാണ്ടുകള്‍ നീണ്ട അദ്ദേഹത്തിന്റെ സ്‌നേഹിത•ാരും ശിഷ്യ•ാരും വിശ്വാസസമൂഹവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടിക്ക് ' സദാമന്ദഹാസം ' എന്ന് പേരിട്ടിരിക്കുന്നു. പെരുമാനൂര്‍ സെന്റ് ജോര്‍ജ് ദേവാലയത്തിലെ തിരുനാള്‍ സമാപനമായ ഇരുപത്തിനാലിന് വൈകിട്ട് ഏഴുമണിക്ക് പള്ളി അങ്കണത്തില്‍ നടക്കുന്ന സംഗീതസന്ധ്യയില്‍ മൈക്കിളച്ചന്‍ രചിച്ച് അനശ്വരമാക്കിയ 13 ഗാനങ്ങള്‍ ആലപിക്കും. വൈദീകര്‍തന്നെ മുഖ്യഗായകരാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഫാ.ജോസഫ് തട്ടാശ്ശേരി, ഫാ.ജോളി ചക്കാലക്കല്‍, ഫാ.ഷിജോ തോമസ് എന്നിവരാണ് പരിപാടിയിലെ വൈദീകരായ ഗായകര്‍. ഫാ. ആന്‍റണി കീരംമ്പിള്ളിയാണ് അവതാരകന്‍.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-04-24 00:00:00
KeywordsFr.Michael Panackal, Sadha Mandhahaasam, Pravachaka Sabdam, Malayalam Christian News
Created Date2016-04-24 14:40:28