category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅന്ന് കൈ തട്ടി മാറ്റി: ഇന്ന് വത്തിക്കാനിൽ ക്ഷണിച്ച് കൈ കൊടുത്ത് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: പുതുവത്സര തലേന്ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ മാര്‍പാപ്പയുടെ കൈ പിടിച്ചു വലിച്ച ഒരു സ്ത്രീയും പാപ്പയുടെ പ്രതികരണവും വലിയ ചര്‍ച്ചയായിരിന്നു. അപ്രതീക്ഷിതമായ സംഭവത്തില്‍ വേദനയെ തുടര്‍ന്നു കോപിച്ച പാപ്പ പിറ്റേ ദിവസം പരസ്യമായി ക്ഷമാപണവും നടത്തി. എന്നാൽ അതിലൊന്നും നിർത്താതെ, താൻ കൈകൾ തട്ടി മാറ്റിയ സ്ത്രീയെ നേരിൽ കണ്ട് ക്ഷമാപണത്തിന്റെ ഉദാത്തമാതൃക ലോകത്തിന് കാണിച്ചു തന്നിരിക്കുകയാണ് ഫ്രാൻസിസ് മാർപാപ്പ. ഇക്കഴിഞ്ഞ ജനുവരി എട്ടാം തീയതി ഇരുവരും നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഇന്നലെയാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. പോള്‍ ആറാമന്‍ ഹാളില്‍ ബുധനാഴ്ച തോറും പാപ്പ നടത്താറുള്ള പൊതു പ്രഭാഷണ പരമ്പരയ്ക്കു ശേഷമായിരിന്നു ക്ഷമയുടെയും സ്നേഹത്തിന്റെയും കൂടിക്കാഴ്ച. മാർപാപ്പയും, സ്ത്രീയും തമ്മിലുള്ള സംഭാഷണം വിവർത്തനം ചെയ്യുന്നതിനായി ഒരു പരിഭാഷകനും സ്ഥലത്തുണ്ടായിരുന്നു. പ്രസ്തുത കൂടികാഴ്ച്ചയ്ക്ക് മുന്‍പ് വിശുദ്ധ പൗലോസിനെക്കുറിച്ചും, ദൈവസ്നേഹത്തെക്കുറിച്ചുമാണ് ഫ്രാൻസിസ് മാർപാപ്പ പ്രസംഗിച്ചത്. പരാജയത്തിൽ നിന്ന് പോലും ക്രിസ്തുവിന് നന്മ സൃഷ്ടിക്കാൻ സാധിക്കുമെന്നു പാപ്പ തന്റെ സന്ദേശത്തിൽ പറഞ്ഞിരുന്നു. സന്ദേശത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട് പാപ്പ കാണിച്ച മാതൃകയ്ക്കു സോഷ്യല്‍ മീഡിയായില്‍ വലിയ കൈയടിയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഡിസംബർ 31നു മാര്‍പാപ്പ ക്രിസ്തുമസ് പുല്‍ക്കൂടിനു സമീപത്തേക്കു പോകുമ്പോഴായിരുന്നു ലോകത്തിന്റെ തന്നെ ശ്രദ്ധ തിരിഞ്ഞ സംഭവം ഉണ്ടായത്. യുവതിയുടെ അടുത്തെത്തുന്നതിന് തൊട്ടുമുന്‍പ് പാപ്പ നടന്നു വന്ന ദിശ മാറ്റുകയായിരിന്നു. പൊടുന്നനെ മുന്‍നിരയില്‍ നിന്നിരുന്ന ഒരു യുവതി പാപ്പായുടെ വലതുകയ്യില്‍ പിടിച്ച് തന്റെ അടുത്തേക്ക് വലിക്കുകയായിരിന്നു. വിടാൻ പറഞ്ഞിട്ടും അത് കേട്ടഭാവം നടിക്കാതെ പിടിവിടാതിരുന്ന സ്ത്രീയുടെ കരം മറുകരംകൊണ്ട് തട്ടിമാറ്റി പാപ്പ ശകാരിച്ച് മുന്നോട്ടു നടക്കുകയായിരിന്നു. ചില സമയത്ത് നമ്മൾക്ക് നിയന്ത്രണം നഷ്ടപ്പെടാറുണ്ടെന്നും തനിക്കും അങ്ങനെ തന്നെയാണെന്നും കഴിഞ്ഞ ദിവസത്തെ മോശം പ്രവർത്തിക്ക് മാപ്പ് ചോദിക്കുന്നുവെന്നുമായിരിന്നു പിറ്റേ ദിവസത്തെ പാപ്പയുടെ പ്രസ്താവന. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-02-06 09:49:00
Keywordsപാപ്പ, ക്ഷമ
Created Date2020-02-06 09:27:53