Content | ശുഭാപ്തി വിശ്വാസത്തോടെ മാനസിക ശക്തി നേടിയെടുക്കണം: ജസ്റ്റിസ് കമാല്‍ പാഷ
മരണത്തെ മുഖാമുഖം കാണുമ്പോഴും ചിരിക്കാനും അത്ഭുതങ്ങള്‍ ഇനിയും സംഭവിക്കാം എന്ന ശുഭാപ്തിവിശ്വാസവുമാണ് വേണ്ടതെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കമാല്‍ പാഷ അഭിപ്രായപ്പെട്ടു. ചാവറ ഇന്‍സ്‌പെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടക്കുന്ന വ്യത്യസ്ത മേഖലയിലുള്ള കുട്ടികള്‍ക്കായുള്ള വ്യക്തിത്വവികസന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനസികമായ ശക്തി നേടിയാല്‍ മാത്രമേ സമൂഹത്തിനുവേണ്ടി നല്ലതു ചെയ്യുവാന്‍ സാധിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.എം.ഐ. സഭാ വിദ്യാഭ്യാസ മാധ്യമവിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഫാ. സെബാസ്റ്റ്യന്‍ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. കൊച്ചി മേയര്‍ സൗമിനി ജെയിന്‍ മുഖ്യപ്രഭാഷണം നടത്തി.
വ്യക്തിത്വവികാസത്തിലൂടെ സമൂഹത്തിന്റെ തന്നെ വികസനമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ മികച്ച പൗരരായിത്തീരണമെന്നും മേയര്‍ അഭിപ്രായപ്പെട്ടു. ഹൈബി ഈഡന്‍ എം.എല്‍.എ, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജനറല്‍ മാനേജര്‍ എം.ഡി. വര്‍ഗ്ഗീസ്, സി.എം.സി സഭയുടെ സാമൂഹ്യസേവന വിഭാഗം ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ജാന്‍സീന, എറണാകുളം കരയോഗം സെക്രട്ടറി പി. രാമചന്ദ്രന്‍, ജോളി സില്‍ക്ക്‌സ് ഡയറക്ടര്‍ ജോളി ജോയി, പി.പി. ജോസ് ആലുക്കാസ്, എം.സി. റോയി, ഫാ. റോബി കണ്ണന്‍ചിറ സി.എം.ഐ., സിസ്റ്റര്‍ ചൈതന്യ, സിസ്റ്റര്‍ ലിറ്റില്‍ തെരേസ്, ജിജോ പാലത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ.എം.കെ.സാനു പ്രസിഡന്റും, ജോണ്‍പോള്‍ വൈസ് പ്രസിഡന്റും, ഫാ. റോബി കണ്ണന്‍ചിറ സി.എം.ഐ. സെക്രട്ടറിയും, പി.ജെ. ചെറിയാന്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ചാവറ ഇന്‍സ്‌പെയര്‍, സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു.
|