Content | വാഷിംഗ്ടൺ ഡി.സി: സൗത്ത് കരോളിനയിലെ പെൽസറിന് സമീപമുള്ള ജയില്‍ വിശ്വാസപരിശീലന കളരിയായി രൂപാന്തരപ്പെട്ടപ്പോള്‍ തടവുപുള്ളികള്‍ക്ക് ലഭിച്ചതു ക്രിസ്തുവില്‍ നവമായ ജീവിതം. കഴിഞ്ഞവർഷം ജയിൽ അധികൃതർ ആരംഭിച്ച, വിശ്വാസ ജീവിതത്തെക്കുറിച്ചും കൂദാശകളെക്കുറിച്ചും വിശദമായ പരിശീലനം ലഭ്യമാക്കുന്ന ആർ.സി.ഐ.എ എന്ന പ്രത്യേക പാഠ്യപദ്ധതിയുടെ ഫലമെന്നോണമാണ് അഞ്ചുപേര്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത്. ചാൾസ്റ്റൺ രൂപതാ ബിഷപ്പ് റോബർട്ട് ഗഗ്ലിയേൽമോൻ നേരിട്ട് ജയിലിലെത്തിയാണ് ഇവര്‍ക്ക് മാമ്മോദീസ നൽകിയത്.
ദിവ്യബലിയിൽ പങ്കെടുത്ത നിമിഷം മുതൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം പ്രത്യേകം അനുഭവിക്കാൻ സാധിച്ചെന്നും സഭയിലേക്ക് സ്വാഗതം ചെയ്യാൻ സ്‌നേഹമുള്ള അനേകം പേർ ഇവിടെ ഉണ്ടെന്നും മാമ്മോദീസ സ്വീകരിച്ച തടവുകാരിൽ ഒരാൾ പറഞ്ഞു. ജയില്‍ മിനിസ്ട്രിയുടെ ഉത്തരവാദിത്വമുള്ള ഫാ. വില്യം എന്ന വൈദികന്‍ ആഴ്ചയിലൊരിക്കൽ മാത്രമാണ് ദിവ്യബലിക്കും മതബോധന ക്ലാസുകൾക്കും ജയിലില്‍ നേതൃത്വം നൽകുന്നത്. എന്നാല്‍ പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ ഓരോ നിമിഷവും പ്രവര്‍ത്തിച്ചപ്പോള്‍ ഇവര്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരിന്നു. അഞ്ചു പേരുടെ വിശ്വാസ പരിവര്‍ത്തനം സഹതടവുകാരെയും ഇപ്പോള്‍ സ്വാധീനിച്ചിരിക്കുകയാണ്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |