Content | ഗൂഢലക്ഷ്യത്തോടെ നടന്ന കന്ധമാൽ കലാപം ഇന്നും അനേകരുടെ ഉള്ളില്‍ തീരാമുറിവാണ്. കൊല്ലപ്പെട്ടത് നൂറിലധികം ക്രൈസ്തവരാണ്. ഭവനരഹിതരായവർ പതിനായിരങ്ങൾ. പക്ഷേ ഇതിനും അപ്പുറത്ത് ചില വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുണ്ട്. വ്യാജ ആരോപണത്തിന്റെ പേരിൽ സാധുക്കളായ ക്രൈസ്തവരെ തടവിലാക്കിയതും ഒടുവിൽ അതിനെ ചോദ്യം ചെയ്തപ്പോൾ ജഡ്ജിയെ വരെ സ്ഥലം മാറ്റിയതും കന്ധമാൽ സംഭവത്തിന്റെ കാണാപ്പുറത്തിന്റെ ഒരു വിഭാഗം മാത്രം. പ്രശസ്ത മാധ്യമ പ്രവർത്തകൻ ആന്റോ അക്കര തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ വെളിപ്പെടുത്തൽ ഇനിയെങ്കിലും സമൂഹം ഏറ്റെടുത്തിരുന്നെങ്കിൽ.! വീഡിയോ കാണുക. |