Content | തിരുവനന്തപുരം: ആറ് മാസം പ്രായമായ ജീവനെ ഗർഭഛിദ്രത്തിലൂടെ കൊന്നൊടുക്കാൻ അനുമതി നൽകുന്ന പുതിയ നിയമ ഭേദഗതി ദൗർഭാഗ്യകരമാണെന്നും തീരുമാനം രാജ്യത്തെ ഇരുണ്ട കാലഘട്ടത്തിലേക്കും, ജീവന് വിലകൽപിക്കാത്ത സ്വാർത്ഥത മാത്രം ലക്ഷ്യം വയ്ക്കുന്ന മരണ സംസ്‌കാരത്തിലേക്ക് മനുഷ്യനെ തള്ളിവിടാൻ പ്രേരിപ്പിക്കുമെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത സൂസപാക്യം. ജീവൻ നൽകാൻ സാധിക്കാത്ത മനുഷ്യന് ഒരു ജീവനെ പോലും ഇല്ലാതാക്കാൻ അവകാശമില്ല. ആയതിനാൽ എംടിപി ആക്ട് ഭേദഗതി ചെയ്യുതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതു മാത്രമല്ല എല്ലാ ജനവിഭാഗങ്ങളേയും ജനിക്കാൻ പോകുന്നവരേയും ഉൾക്കൊള്ളുന്ന സമൂഹത്തിന് രൂപം കൊടുക്കുവാൻ ഗവമെന്റ് പ്രതിജ്ഞാബദ്ധമാകണം. മനുഷ്യനെ ഇല്ലാതാക്കലല്ല, അവനെ എല്ലാ ന്യൂനതകളോടും കൂടെ അതിജീവിക്കാൻ പ്രേരിപ്പിക്കലാകണം ഭരണാധിപന്മാരുടെ ലക്ഷ്യം. ഈ നിയമ ഭേദഗതിക്കെതിരെ അണിനിരക്കാൻ കെ.സി.ബി.സി. പ്രോ-ലൈഫ് സമിതിയോടൊപ്പം ചേരാൻ എല്ലാ മനുഷ്യസ്‌നേഹികളെയും ക്ഷണിക്കുന്നു. വിദ്യാർത്ഥികൾക്കിടയിലും യുവജനങ്ങൾക്കിടയിലും ജീവന്റെ മൂല്യത്തെ കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ബോധവത്കരണം നടത്തും.
ആഗോളതലത്തിൽ പ്രോ-ലൈഫ് ദിനമായി ആചരിക്കുന്ന മാർച്ച് 25-ന് കെസിബിസി. പ്രോലൈഫ്‌സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ജീവൻ പരിപോഷണ സെമിനാറിലും, ജീവൻ സംരക്ഷണ റാലിയിലും, പ്രവർത്തനങ്ങളിലും തിരുവനന്തപുരം ലത്തീൻ അതിരൂപത കുടുംബ ശുശ്രൂഷ, യുവജന ശുശ്രൂഷ, ജീസസ് യൂത്ത്, മീഡിയ കമ്മിഷൻ, ജൂബിലി ആശുപത്രി, ഹെൽത്ത് മിനിസ്ട്രി മുതലായവ പങ്കാളികളാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#{blue->none->b->കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. }# {{ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/stop-killing-unborn-children-in-india }}
----------------------------------------------
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DnAq5FbgWIo1tCIyeOcBMn}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |