category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മാര്‍ ജോസഫ് പവ്വത്തിലിനു മലയാളി സമൂഹത്തിന്റെ ആദരം
Contentചങ്ങനാശേരി: നവതിയുടെ നിറവില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിനു ഹൃദയം നിറഞ്ഞ ആദരം. ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പാരിഷ്ഹാളില്‍ സംഘടിപ്പിച്ച നവതി സമ്മേളനം സഭയ്ക്കും സമുദായത്തിനും സമൂഹത്തിനും മാര്‍ പവ്വത്തില്‍ നല്‍കിയ സേവനത്തിനും സംഭാവനകള്‍ക്കുമുള്ള കൃതജ്ഞതാ സമര്‍പ്പണമായി. വിവിധ സഭാമേലധ്യക്ഷന്മാര്‍, വൈദികര്‍, സന്യാസിനികള്‍, അല്മായ പ്രതിനിധികള്‍, മതസാമുദായിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, പവ്വത്തില്‍ പിതാവിന്റെ കുടുംബാംഗങ്ങള്‍, വിവിധ ഇടവകാംഗങ്ങള്‍ തുടങ്ങി നൂറുകണക്കിനു ജനസമൂഹം സമ്മേളനത്തില്‍ ആശംസകളുമായി എത്തി. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാരതസഭയ്ക്കു ദൈവം നല്‍കിയ അമൂല്യ സന്പത്താണ് മാര്‍ ജോസഫ് പവ്വത്തിലെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു. സീറോമലബാര്‍ സഭയുടെ നിയതമായ ആരാധനാക്രമം ഇന്നത്തെ രീതിയില്‍ രൂപപ്പെടുത്താന്‍ നിഷ്ഠയോടും ജാഗ്രതയോടും മാര്‍ പവ്വത്തില്‍ നടത്തിയ പരിശ്രമങ്ങള്‍ സ്മരണീയമാണ്. പ്രേഷിത ചൈതന്യത്തില്‍ ചങ്ങനാശേരി അതിരൂപതയെ മുന്പിലെത്തിക്കാന്‍ മഹത്തരമായ സംഭാവന നല്‍കിയ മാര്‍ പവ്വത്തില്‍ കേരളത്തിലെ സഭൈക്യ കൂട്ടാ യ്മകളുടെ ശക്തിസ്രോതസുകൂടിയാണെന്നും മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. സദാജാഗ്രതയുള്ള ജീവിതം നയിക്കുന്ന മാര്‍ ജോസഫ് പവ്വത്തില്‍ സകലരെയും ജാഗ്രതയിലേക്കു നയിക്കുന്ന സഭയുടെ കാവല്‍ക്കാരനാണെന്നും അദ്ദേഹത്തിന്റെ ലാളിത്യം അദ്ഭുതകരമായ മാതൃകയാണെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ മലങ്കര സുറിയാനി കത്തോലിക്കസഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്‌ബോധിപ്പിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സഭയെക്കുറിച്ച് ശരിയായ ഉള്‍ക്കാഴ്ചയും സമൂഹത്തെക്കുറിച്ച് ആഴമായ ദര്‍ശനവുമുള്ള ശ്രേഷ്ഠാചാര്യനാണ് മാര്‍ പവ്വത്തിലെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ചങ്ങനാശേരി അതിരൂപതയുടെ മംഗളപത്രം മാര്‍ പെരുന്തോട്ടവും വികാരി ജനറാള്‍മാരും കൂരിയാ അംഗങ്ങളും ചേര്‍ന്നു മാര്‍ പവ്വത്തിലിനു സമര്‍പ്പിച്ചു. മാര്‍ത്തോമാസഭയുടെ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍, മാര്‍ മാത്യു അറയ്ക്കല്‍, ഓസ്ട്രിയയിലെ ഐസന്‍സ്റ്റാറ്റ് ബിഷപ് അജിഡിയു സ്വിഫ്‌കോവിച്ച്, അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സി.എഫ്.തോമസ് എംഎല്‍എ, സിആര്‍ഐ സെക്രട്ടറി സിസ്റ്റര്‍ ഡോ.മേഴ്‌സി നെടുംപുറം, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ്, അഡ്വ. ജോജി ചിറയില്‍, ഡോ. രേഖ ജിജി എന്നിവര്‍ പ്രസംഗിച്ചു. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ നവതി ആശംസ സന്ദേശം വികാരി ജനറാള്‍ മോണ്‍. തോമസ് പാടിയത്ത് വായിച്ചു. നവതി സ്മാരകമായി കളര്‍ എ ഹോം പദ്ധതി പ്രകാരം നിര്‍ധനര്‍ക്ക് 90 ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതിന്റെ രേഖകള്‍ മാര്‍ തോമസ് തറയില്‍ സമ്മേളനത്തില്‍ മാര്‍ ജോസഫ് പവ്വത്തിലിനു കൈമാറി. മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍.ഫിലിഫ്‌സ് വടക്കേക്കളം, ചാന്‍സലര്‍ റവ.ഡോ. ഐസക് ആലഞ്ചേരി, പ്രൊക്കുറേറ്റര്‍ ഫാ.ചെറിയാന്‍ കാരിക്കൊന്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടിക്കു നേതൃത്വം നല്‍കി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-02-08 09:50:00
Keywordsപവ്വ
Created Date2020-02-08 09:26:13