category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മാർ ജോസഫ് പവ്വത്തിലിന് ആശംസകൾ നേർന്ന് ബെനഡിക്ട് പാപ്പ അയച്ച സന്ദേശം
Contentആദരണീയനായ പിതാവേ, അങ്ങയുടെ തൊണ്ണൂറാം പിറന്നാൾ ഇക്കൊല്ലം ആഘോഷിക്കുന്നതായി അറിഞ്ഞു. അങ്ങയുടെ ഉദാത്തമായ സഭാ ശുശ്രൂഷകൾക്ക് ആദരവ് ആർപ്പിക്കാനുള്ള നല്ല അവസരമാണിതെന്നു ഞാൻ കരുതുകയും, വരും വര്‍ഷങ്ങളിലേക്ക് എന്റെ പ്രാർത്ഥനാശംസകൾ നേരുകയും ചെയ്യുന്നു. ആരാധനക്രമ സംബന്ധമായ ആശയ അവ്യക്തത നിലനിന്ന വേളയിൽ അങ്ങു നേരിന്റെ പക്ഷത്തു ജീവിക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്തു. പൗരസ്‌ത്യ ആരാധനക്രമത്തോടുള്ള അങ്ങയുടെ വിശ്വസ്തത തികഞ്ഞ ബോധ്യത്തോടെയുള്ള പക്ഷം ചേരലായിരുന്നു. എതിർപ്പുകളെ നേരിടേണ്ടി വന്നപ്പോഴും, സത്യത്തോടുള്ള സ്നേഹം മൂലം അങ്ങ് ബോധ്യങ്ങളിൽ ഉറച്ചു നിന്നു. രണ്ടു തവണ സിബിസിഐയുടെ അധ്യക്ഷനായി അങ്ങു തെരഞ്ഞെടുക്കപ്പെട്ടത്, പിതാവിന് പക്വമായ നിലപാടുകളും ബോധ്യങ്ങളും ഉണ്ട് എന്നതിനുള്ള അംഗീകാരമായിരുന്നു. ഈ നമുക്കു നേരിൽ കാണാൻ ആകുമോ എന്ന് എനിക്കുറപ്പില്ല. എന്തായാലും ആത്മീയമായി നാം തമ്മിലുള്ള അടുപ്പവും സ്നേഹവും ഒരിക്കൽ കൂടി ആവർത്തിക്കുന്നു. അങ്ങയുടെ നേട്ടങ്ങൾക്കും സഹനങ്ങൾക്കും എന്റെ ആത്മാർഥമായ ആദരം. ദൈവ നാമത്തിൽ എന്റെ സ്നേഹസാഹോദര്യവും ആശംസകളും നേരുന്നു. ഒപ്പ് പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-02-08 12:29:00
Keywordsബെനഡി
Created Date2020-02-08 12:04:39