category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബൈബിളിനെ ഔദ്യോഗിക ഗ്രന്ഥമായി പ്രഖ്യാപിക്കാൻ വീണ്ടും ടെന്നസി
Contentനാലുവർഷത്തിന് ശേഷം ബൈബിളിനെ ഔദ്യോഗിക ഗ്രന്ഥമായി പ്രഖ്യാപിക്കാനുള്ള ശ്രമം അമേരിക്കൻ സംസ്ഥാനമായ ടെന്നസിയിൽ വീണ്ടും സജീവമാകുന്നു. ജെറി സെക്സ്റ്റൺ എന്ന റിപ്പബ്ലിക്കൻ നിയമ നിർമ്മാണ സഭാംഗമാണ് ബൈബിളിന് വേണ്ടിയുള്ള പോരാട്ടം പുനരാരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ജെറി സെക്സ്റ്റൺ ബില്ലിന് അവതരണാനുമതി തേടി. 2016ൽ സമാനമായ ബില്ല് അന്നത്തെ റിപ്പബ്ലിക്കൻ ഗവർണറായിരുന്ന ബിൽ ഹസ്ലം വിറ്റോ ചെയ്യുകയായിരുന്നു. അതിനുശേഷം ഗവർണറായത് ബിൽ ലീ എന്ന റിപ്പബ്ലിക്കൻ പാർട്ടി അംഗം തന്നെയാണ്. എന്നാൽ ബൈബിൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക പുസ്തകമാക്കുന്നത് സംബന്ധിച്ച് ഇതുവരെ അദ്ദേഹം അഭിപ്രായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. പുതിയ ബില്ല് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ബൈബിൾ വഹിച്ച പങ്കിനെ അംഗീകരിക്കുമെന്ന് ജെറി സെക്സ്റ്റൺ ഏതാനും വർഷങ്ങൾക്കു മുമ്പ് പറഞ്ഞിരുന്നു. ബൈബിൾ ടെന്നസി സംസ്ഥാനത്തിന്റെയും, രാജ്യത്തിന്റെയും ചരിത്രത്തിൽ സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ടെന്നും,അതിനാൽ ചരിത്രത്തെ നിഷേധിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബൈബിൾ ഔദ്യോഗിക പുസ്തകമാക്കുന്നത് ഭരണഘടന ലംഘനമല്ലെന്നും ജെറി സെക്സ്റ്റൺ ചൂണ്ടിക്കാട്ടി. അത് മാത്രമല്ല മത ഗ്രന്ഥമെന്ന നിലയിൽ ബൈബിളിനെ അവഗണിക്കുന്നത് ഒന്നാം ഭരണഘടന ഭേദഗതിക്ക് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F2ODSq8mPnTLVEE7jeGg0H}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-02-10 13:27:00
Keywordsബൈബി, അമേരി
Created Date2020-02-10 13:06:37