category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading വയനാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കടത്തിക്കൊണ്ടുപോയി: ലവ് ജിഹാദെന്നു സംശയിക്കുന്നതായി അമ്മ
Contentകോഴിക്കോട്: വയനാട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ബന്ധുവീട്ടില്‍നിന്നു കടത്തിക്കൊണ്ടുപോയെന്ന് അമ്മയുടെ പരാതി. പെണ്‍കുട്ടിയെ വിവാഹം കഴിച്ചു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയയാക്കാനാണു നീക്കമെന്ന് ആരോപിച്ച് അമ്മ പരാതി നല്‍കി. കഞ്ചാവ് കേസിലെ പ്രതിയായ യുവാവ് കുറെക്കാലമായി പെണ്‍കുട്ടിയുടെ പിന്നാലെ ആയിരുന്നെന്നും കഴിഞ്ഞ ഡിസംബറില്‍ പെണ്‍കുട്ടിക്കു 18 വയസ് തികഞ്ഞതോടെ കടത്തിക്കൊണ്ടു പോവുകയായിരുന്നുവെന്നും അമ്മ പറയുന്നു. മാനന്തവാടിക്കടുത്ത സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയെയാണ് സാദിഖ് എന്ന യുവാവ് വിവാഹം ചെയ്തു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയയാക്കാന്‍ ശ്രമിക്കുന്നതായി പെണ്‍കുട്ടിയുടെ അമ്മ പരാതിപ്പെട്ടിരിക്കുന്നത്. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് മകള്‍ പീഡിപ്പിക്കപ്പെട്ടതായി സംശയമുള്ളതിനാല്‍ വിദഗ്ധമായ വൈദ്യപരിശോധനയ്ക്കു വിധേയമാക്കണമെന്നും ഇയാളുമായുള്ള രജിസ്റ്റര്‍ വിവാഹം തടയണമെന്നും ആവശ്യപ്പെട്ടു വിദ്യാര്‍ഥിനിയുടെ അമ്മ ഇന്നലെ വയനാട് ജില്ലാ പോലീസ് മേധാവിക്കാണു പരാതി നല്‍കി യത്. പ്രായപൂര്‍ത്തിയാകുംമുമ്പ് മകള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ സാദിഖിനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുക്കണം. മകളെ മയക്കുമരുന്ന് നല്‍കിയാണു വലയിലാക്കിയതെന്നും ഇതിനു സഹായിച്ച മാനന്തവാടിയിലെ കൂള്‍ബാര്‍ നടത്തിപ്പുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും അമ്മ ആവശ്യപ്പെട്ടു. പരാതി പരിശോധിച്ച എസ്പി തുടര്‍നടപടിക്കായി മാനന്തവാടി ഇന്‍സ്‌പെക്ടര്‍ക്കു കൈമാറി. ഒരാഴ്ച മുമ്പ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചു പെണ്‍കുട്ടിയുടെ അമ്മ മാനന്തവാടി എസ്‌ഐക്കു പരാതി നല്‍കിയിരുന്നു. പക്ഷേ, ഒരന്വേഷണവും ഉണ്ടായില്ല. തുടര്‍ന്നാണ് എസ്പിക്കു നേരില്‍ പരാതി നല്‍കിയത്. മകളെ തമിഴ്‌നാട്ടിലെ പന്തല്ലൂരിലുള്ള ബന്ധു വീട്ടില് നിന്നു യുവാവും സംഘവും വാഹനത്തിലെത്തി കടത്തിക്കൊണ്ടുപോയെന്നും അമ്മ പറയുന്നു. പരാതിയില്‍ പറയുന്നത് ഇങ്ങനെ: #{black->none->b->കൂട്ടുകാരി വഴി ‍}# മാനന്തവാടി രൂപതയ്ക്കു കീഴിലുള്ള ഇടവകയിലെ ക്രിസ്ത്യന്‍ കുടുംബമാണ് പെണ്‍കുട്ടിയുടേത്. ഒന്നര വര്‍ഷം മുന്‍പാണ് മാനന്തവാടി സ്വദേശി സാദിഖ് പെണ്‍കുട്ടിയോട് അടുപ്പം കാണിച്ച് എത്തിയത്. കൂട്ടുകാരിയുടെ ചേട്ടന്റെ സുഹൃത്ത് എന്ന നിലയിലായിരുന്നു പെണ്‍കുട്ടിയുമായി യുവാവ് അടുപ്പം സ്ഥാപിച്ചത്. എന്നാല്‍, ഇതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടായിരുന്നതായി പിന്നീടാണു ബന്ധുക്കള്‍ക്കു മനസിലായത്. സ്‌കൂളിലേക്കു പോവുകയാണെന്നു പറഞ്ഞു വീട്ടില്‍നിന്ന് ഇറങ്ങുന്ന പെണ്‍കുട്ടി പലപ്പോഴും യുവാവിനൊപ്പം കറങ്ങി നടക്കുന്നതു കണ്ടതായി അയല്‍വാസികളും മറ്റും പറഞ്ഞതോടെയാണ് വീട്ടുകാര്‍ സംഭവത്തിന്റെ ഗൗരവം തിരിച്ചറിയുന്നത്. ഇതോടെ പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലെ ബന്ധുവീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ചു. എന്നാല്‍, പിന്നീട് അവിടെ എത്തിയ യുവാവ് പെണ്‍കുട്ടിക്ക് 18 വയസ് കഴിഞ്ഞെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും പറഞ്ഞു നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ബന്ധുവീട്ടില്‍നിന്നു കൊണ്ടുപോയ പെണ്‍കുട്ടി ഇപ്പോള്‍ എവിടെയുണ്ടെന്ന് അമ്മയ്ക്കും അറിയില്ല. യുവാവിനെതിരേ കഞ്ചാവ് കടത്തിയെന്ന കേസ് നിലവിലുണ്ട്. ഇതിനെക്കുറിച്ചു പെണ്‍കുട്ടി നേരത്തെ ചോദിച്ചിരുന്നതായി പറയുന്നു. ആരൊക്കെയോ ചേര്‍ന്നു തന്നെ കുടുക്കിയതാണെന്നായിരുന്നു അന്നു യുവാവിന്റെ മറുപടി. #{black->none->b->കൂള്‍ ബാറിലെ ജ്യൂസ് ‍}# നേരത്തെ മാനന്തവാടിയിലെ ഒരു കൂള്‍ബാറില്‍ ഉള്‍പ്പെടെ പെണ്‍കുട്ടിയെ യുവാവ് കൊണ്ടുപോകുകയും ലൈം ജ്യൂസ് വാങ്ങി നല്‍കുകയും ചെയ്തിരുന്നു. ഈ ജ്യൂസിനു രുചിവ്യത്യാസം വന്നപ്പോള്‍ എന്താണിത് ഇങ്ങനെയെന്നു പെണ്‍കുട്ടി ജീവനക്കാരോടു ചോദിച്ചിരുന്നു. ഇനി ആവര്‍ത്തിക്കില്ല എന്നായിരുന്നുവത്രെ ജീവനക്കാരുടെ മറുപടി. കോഴിക്കോട് സരോവരത്ത് ജ്യൂസില്‍ മയക്കുമരുന്നു നല്‍കി നഗ്‌നചിത്രമെടുത്തു പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുന്ന സംഭവം ഉള്‍പ്പെടെ പുറത്തുവന്ന സാഹചര്യത്തിലാണ് ഇതിനു പിന്നില്‍ ലൗ ജിഹാദ് ആണോ എന്ന സംശയം അമ്മ ഉന്നയിക്കുന്നത്. ആദ്യം വെറും പ്രണയം എന്ന നിലയില്‍ മാത്രമേ ബന്ധുക്കള്‍ വിഷയത്തെ കണ്ടിരുന്നുള്ളു. എന്നാല്‍, ഇപ്പോള്‍ പെണ്‍കുട്ടി എവിടെയാണെന്ന് അറിയില്ലെന്നും ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നുമാണ് അമ്മ പറയുന്നത്. തനിക്ക് അവള്‍ മാത്രമേയുള്ളെന്നും കെണിയിലകപ്പെട്ടിരിക്കുകയാണോയെന്നു സംശയമുണ്ടെന്നും ഇവര്‍ പറയുന്നു. പെണ്‍കുട്ടിയുടെയും യുവാവിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടിയോടു നിര്‍ബന്ധമായും തലയില്‍ തട്ടമിട്ടേ പുറത്തിറങ്ങാവുവെന്നു യുവാവ് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നതായും അമ്മ വെളിപ്പെടുത്തി. അമ്മ സ്വകാര്യ സ്ഥാപനത്തില്‍ കുറഞ്ഞ ശന്പളത്തില്‍ ജോലിചെയ്താണ് മകളെ പോറ്റിയിരുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/F2ODSq8mPnTLVEE7jeGg0H}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-02-11 09:30:00
Keywordsലവ് ജിഹാ
Created Date2020-02-11 09:10:19