Content | "ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും" (യോഹന്നാൻ 10:16).
#{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-25}#
നല്ല ഇടയന്റെ ഉപമ സഭാ ചരിത്രത്തില്‍ അടിസ്ഥാനപരമായി വളരെയേറെ പ്രാധാന്യം അർഹിക്കുന്നു. സഭയെന്താണെന്നും സഭയുടെ ചരിത്രത്തിലെ പങ്ക് എന്താണെന്നും അറിയുവാൻ ഈ ഉപമ ഏറെ പ്രയോജനകരമാണ്. യേശു നിറവേറ്റിയ നല്ല ഇടയന്റെ നിഗൂഢമായ ആ കർമപരിപാടി ഇന്നും യഥാർത്ഥമാക്കുന്നത് സഭയിലൂടെയാണ്. തന്റെ ആടുകൾക്കുവേണ്ടി ജീവന്‍ ബലിയായി നൽകിയ നല്ലിയിടനെ പോലെ യേശുവിന്റെ മൌതിക ശരീരമായ സഭയ്ക്ക് വേണ്ടി ധീരരക്തസാക്ഷിത്വം വഹിച്ച അനേകം രക്തസാക്ഷികള്‍ നമ്മുടെയിടയിലുണ്ട്.
ലോകം മുഴുവന്റെയും പാപവിമോചനത്തിനു ബലിയായി മാറിയ ദൈവ കുമാരനെ പോലെ തന്റെ അയൽക്കാരന്റെ നന്മയ്ക്കായി ജീവിതം മാറ്റിവെക്കാന്‍ നാമും തയാറാകേണ്ടിയിരിക്കുന്നു. മാതാപിതാക്കളോടും സഹോദരീ സഹോദരന്മാരോടും അയൽക്കാരോടും യേശുവിന്റെ സ്നേഹം പ്രഘോഷിക്കുവാന്‍ നാം തയാറാകണം. എങ്കില്‍ മാത്രമേ സഭയിലെ അംഗങ്ങളെന്ന നിലയില്‍ നാം പൂര്‍ണ്ണത പ്രാപിക്കുകയുള്ളൂ.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 9.5.79)
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/4?type=6 }}
|