Content | ന്യൂയോര്‍ക്ക്: നരകത്തിലെ യാതന തനിക്ക് നേരിട്ട് അനുഭവിക്കാൻ സാധിച്ചിട്ടുണ്ടെന്നും അതാണ് തന്നെ ക്രൈസ്തവ വിശ്വാസിയാക്കി മാറ്റിയതെന്നും മുൻ സാത്താൻ ആരാധകനായിരുന്ന ജോൺ റാമിറസിന്റെ വെളിപ്പെടുത്തൽ. 'ന്യൂസ് 12 ദ ബ്രോന്‍ക്സ്' മാധ്യമവുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം അത്യത്ഭുതം നിറഞ്ഞ തന്റെ അനുഭവം വിവരിച്ചത്. ചെറു പ്രായത്തിൽ പിതാവു വഴിയാണ് ജോൺ റാമിറസ് സാത്താനിക സംഘവുമായി പരിചയത്തിലാകുന്നത്. പിന്നീട് കൂടോത്ര വിദ്യകളിൽ ആഴമായ അറിവുള്ള ഒരു സാത്താനിക പുരോഹിതനായി ജോൺ മാറി. 1999-ലാണ് തന്റെ ശരീരം വിട്ട് താൻ നരകത്തിൽ പോയതായുള്ള അനുഭവം ഉണ്ടായതെന്ന് അദ്ദേഹം പറയുന്നു.
അതിവേഗത്തില്‍ പോകുന്ന ഒരു ട്രെയിനിലായിരിന്നു ആ യാത്ര. നിറയെ ആളുകൾ ഉണ്ടായിരുന്ന ട്രെയിൻ നരകത്തിൽ എത്തിയപ്പോൾ ജസബലിനെ കണ്ടുമുട്ടി. ജസബൽ 'ദ്രോഹി, ദ്രോഹി' എന്ന് പൈശാചിക ശബ്ദത്തിൽ തന്നെ വിളിച്ചതായും താൻ അനുഭവിച്ച ഭയം, ഭൂമിയിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലായെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അവിടെ ആളുകളുടെ മുഖം കാണാൻ സാധിക്കില്ലായിരിന്നു. നരകത്തിൽ കാലെടുത്തു വെക്കുമ്പോൾ, ഒരു മനുഷ്യനെ ചവിട്ടുന്നതിന്റെ പ്രതീതിയാണ് അനുഭവപ്പെട്ടതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. </p> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script type='text/javascript' src='https://NEWS12BX.images.worldnow.com/interface/js/WNVideo.js?rnd=549608667;hostDomain=bronx.news12.com;playerWidth=640;playerHeight=360;isShowIcon=true;clipId=15000770;flvUri=;partnerclipid=;adTag=News;advertisingZone=;enableAds=true;landingPage=;islandingPageoverride=;playerType=STANDARD_EMBEDDEDscript;controlsType=overlay'></script><a href='//bronx.news12.com' title=''></a> <p> കൂടോത്രം ചെയ്യുന്നത് തുടരുന്ന ആളുകളെയും നരകത്തിൽ കണ്ടു. നരകത്തിൽ ഭയം എന്നത് ഒരു മനുഷ്യനെ പോലെയാണ്. അത് ഭീതിജനകമാണ്. അവിടെവച്ച് സാത്താനെ കണ്ടുമുട്ടിയെന്നും സാത്താൻ തന്നെ പിടിക്കാൻ ശ്രമിച്ചപ്പോൾ യേശുക്രിസ്തുവിന്റെ കുരിശ് നരകത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. കുരിശ് സാത്താനെ തട്ടി താഴെ ഇട്ടു. ഉടനെ തന്നെ തന്റെ ശരീരത്തിലേക്ക് മടങ്ങുന്ന അനുഭവം ഉണ്ടായി. താൻ യേശു ക്രിസ്തുവിന്റെ ഒരു സന്ദേശകൻ മാത്രമാണെന്നും, മറ്റൊന്നും തന്റെ കൈകളിൽ നൽകാൻ ഇല്ലെന്നും എന്നാൽ ക്രിസ്തുവിലേക്ക് തനിക്ക് വിരൽ ചൂണ്ടിക്കാണിക്കാൻ സാധിക്കുമെന്നും പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CDrwfiLvyqQICD4I0lLMhX}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |