category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം തടയുന്നതില്‍ മുഖ്യ പങ്ക് വഹിക്കേണ്ടത് കുടുംബങ്ങൾ: വത്തിക്കാന്റെ UN സ്ഥാനപതി
Contentലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം തടയുന്നതില്‍ കുടുംബങ്ങള്‍ വഹിക്കേണ്ട സുപ്രധാന പങ്കിലേക്ക് ലോക ശ്രദ്ധയെ ക്ഷണിച്ചുകൊണ്ട് വത്തിക്കാന്റെ UN സ്ഥാനപതി ആർച്ച് ബിഷപ്‌ ബെര്‍ണാഡിറ്റോ. ഏപ്രില്‍ 21ന് United Nations സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം തടയുന്നതില്‍ കുടുംബങ്ങള്‍ വഹിക്കേണ്ട സുപ്രധാന പങ്കിനെപ്പറ്റി അദ്ദേഹം സംസാരിച്ചത്. “ലഹരി മരുന്നുകളുടെ ഉപയോഗം തടയുക, അതിന് അടിമയായവരെ ചികിത്സിക്കുക, പുനരധിവസിപ്പിക്കുക, എന്നീ പ്രശ്നങ്ങളെ നേരിടുന്നതിന്റെ മൂലകല്ല്‌ കുടുംബമാണെന്ന കാര്യം എടുത്ത് പറയേണ്ടിയിരിക്കുന്നു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ആർച്ച് ബിഷപ്‌ ഓസാ പറഞ്ഞു, ലഹരിമരുന്നുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇളവ് വരുത്തുന്നതിനെ കത്തോലിക്കാ സഭക്ക് പിന്തുണക്കുവാന്‍ കഴിയുകയില്ല. പക്ഷേ അതിനു കാരണമായേക്കാവുന്ന പ്രശ്നങ്ങളില്‍ ശ്രദ്ധപതിപ്പിക്കുവാന്‍ കഴിയും. “ലഹരിമരുന്നുകള്‍ക്കെതിരായ യുദ്ധം ലഹരിമരുന്നുകള്‍ വഴി വിജയിപ്പിക്കുക സാദ്ധ്യമല്ല. ലഹരിമരുന്നുകള്‍ തിന്മയാണ്, ദുഷിച്ച ഈ തിന്മക്ക് കീഴടങ്ങുകയോ അല്ലെങ്കില്‍ അതുമായി അനുരജ്ഞനത്തില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്”
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-04-25 00:00:00
Keywords
Created Date2016-04-25 14:04:56