category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതാലൂക്ക് ആശുപത്രി നവീകരണത്തിന് രണ്ടേക്കര്‍ ഭൂമി ദാനം ചെയ്ത് പുളിങ്കുന്ന് പള്ളി
Contentആലപ്പുഴ: താലൂക്ക് ആശുപത്രിയ്ക്കായി 2.06 ഏക്കർ സ്ഥലം സൗജന്യമായി വിട്ടു നൽകികൊണ്ട് പുളിങ്കുന്ന് സെൻറ് മേരീസ് ഫൊറോന പള്ളിയുടെ മഹനീയ മാതൃക. ഇതുസംബന്ധിച്ച് കത്ത് ഇന്ന് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കൈമാറും. ബജറ്റിൽ പ്രഖ്യാപിച്ച 149 കോടിയുടെ വികസന പദ്ധതി, പുളിങ്കുന്നിലെ താലൂക്ക് ആശുപത്രിയില്‍ നടപ്പിലാക്കുന്നതിന് സ്ഥലം വിട്ടുനൽകാൻ കഴിഞ്ഞ ദിവസം ചേർന്ന അടിയന്തര പള്ളി കമ്മിറ്റി യോഗമാണ് ഏകമനസ്സോടെ തീരുമാനിച്ചത്. ഇപ്പോൾ കെട്ടിടസമുച്ചയം നിർമ്മിക്കുവാൻ പഞ്ചായത്തിൽ അനുമതിക്കായി പോയപ്പോഴാണ് ഭൂരേഖകൾ ഹാജരാക്കുവാൻ നിർദ്ദേശിച്ചത്. ആശുപത്രിയിൽ രേഖകളില്ലാത്തതിനാൽ ആശുപത്രി സൂപ്രണ്ട് പുളിങ്കുന്ന് ഫോറോന പള്ളി വികാരിക്കു കത്തുനൽകി. തുടർന്ന് ചേർന്ന യോഗത്തിലാണ് 2 സർവേ നമ്പരുകളിലെ 56 സെൻറും 1.5 ഏക്കറും കൈമാറാൻ തീരുമാനിച്ചത്. ഭൂമി വിട്ടുകൊടുക്കുന്നതിനുള്ള തീരുമാനം ഇടവക വികാരി ഫാ. ജോബി മൂലയിൽ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തെ അറിയിച്ച് അനുമതി വാങ്ങി. തുടർ നടപടിക്കായി നിയമോപദേഷ്ടാവ് തോമസ് പീറ്റർ പെരുമ്പള്ളിയെ ചുമതലപ്പെടുത്തി. 1956-ൽ താലൂക്ക് ആശുപത്രി നിർമ്മാണത്തിന് പുളിങ്കുന്നിലെ പൊട്ടുമുപ്പതിൽ 8 സെൻറ് ഭൂമി ദേവാലയം സർക്കാരിന് കൈമാറിയിരുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fy0L4zeiqmJHbaV0yvTtk4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-02-17 11:38:00
Keywordsസഹായ, ദാന
Created Date2020-02-17 11:13:29