Content | ബംഗളൂരു: ഗര്‍ഭഛിദ്രത്തിനുള്ള സമയപരിധി 24 ആഴ്ചയായി ഉയര്‍ത്തിക്കൊണ്ടുള്ള കേന്ദ്ര നിയമ ഭേദഗതിയില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യയിലെ ലത്തീന്‍ മെത്രാന്‍സമിതിയായ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ). ബംഗളൂരു സെന്റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്ന സിസിബിഐ മുപ്പത്തിരണ്ടാമത് പ്ലീനറി സമ്മേളനത്തിലാണ് വിഷയം ചര്‍ച്ചയായത്. ഗര്‍ഭധാരണത്തിന്റെ നിമിഷം മുതല്‍ മനുഷ്യജീവിതത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണമെന്ന് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു.
ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെ മനുഷ്യജീവിതത്തിന്റെ പവിത്രതയെ സംരക്ഷിക്കുന്നതില്‍ സഭ അചഞ്ചലമാണെന്നും എല്ലാ മനുഷ്യജീവിതത്തിന്റെയും അന്തസിനെക്കുറിച്ചുള്ള ക്രിസ്തുസന്ദേശം പ്രചരിപ്പിക്കാനുള്ള ഉത്തരവാദിത്തം ബിഷപ്പുമാര്‍ക്കുണ്ടെന്നും ഡോ. ഗ്രേഷ്യസ് കൂട്ടിച്ചേര്‍ത്തു. സിബിസിഐ പ്ലീനറി സമ്മേളനത്തോടു ചേര്‍ന്നാണ് സിസിബിഐ സമ്മേളനവും നടന്നത്. ഒരുദിവസത്തെ സമ്മേളനത്തില്‍ ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ സഭയെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി.
#{blue->none->b->കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. }# {{ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/stop-killing-unborn-children-in-india }} |