Content | കല്‍പ്പറ്റ: ഗർഭചിദ്ര നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി രൂപത പ്രോലൈഫ് സമിതി വയനാട് കലക്ട്രേറ്റിനു മുൻപിൽ രഏകദിന പ്രാർത്ഥനാധർണ്ണ നടത്തി. ജനിക്കാനും ജീവിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും കുട്ടികള്‍ക്ക് ജന്മം നല്‍കുകയും വളർത്തുകയും ചെയ്യുക എന്നത് കുടുംബങ്ങളുടേയും മാതാപിതാക്കളുടേയും അവകാശവും കടമയുമാണെന്നും അതിനെ നിയമം മൂലം നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ബഹുസ്വരതയെ നിലനിർത്തുന്നു എന്ന് അവകാശപ്പെടുന്ന ഭാരതത്തിന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മാനന്തവാടി രൂപത ഫാമിലി അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. ജോഷി മഞ്ഞക്കുന്നേൽ പറഞ്ഞു.
ജീവനെ സംരക്ഷിക്കാനും അതിന് ശുശ്രൂഷ ചെയ്യുന്നതിനും വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാം ഓരോരുത്തരമെന്ന്‍ മുഖ്യ പ്രഭാഷണത്തിൽ പ്രോ ലൈഫ് മലബാർ മേഖല പ്രസിഡണ്ട് സാലു അബ്രാഹം മേച്ചേരിൽ ചൂണ്ടികാട്ടി. ഇതിന് വിരുദ്ധമായി ജീവസംസ്കാരത്തിന്റെ സ്ഥാനത്ത് മരണ സംസ്കാരത്തേ പ്രതിഷ്ഠിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്താൻ എല്ലാവരും ഒന്നിച്ച് നിന്ന് പോരാടേണ്ട കാലഘട്ടമാണിത്. മനുഷ്യ വിഭവശേഷിയാണ് രാജ്യത്തിന്റെ സമ്പത്തെന്നും കുട്ടികളുടെ എണ്ണത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ഭാവിയിൽ രാജ്യത്തെ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രൂപത പ്രസിഡണ്ട് അഡ്വ.ജോസ് കുറുമ്പാലക്കാട്ട് അധ്യക്ഷനായിരിന്നു. കൽപറ്റ ഫൊറോന വികാരി ഫാ.സോണി വടയാപറമ്പിൽ, ഫാ.ജോജോ കുടക്കച്ചിറ, ഫാ.തോമസ് തൈക്കുന്നുംപുറം, ഫാ.തോമസ് ചമത, ഫാ.തോമസ് ജോസഫ് തേരകം, ഫാ.ഷിജു ഐക്കരക്കാട്ട്, ഫാ.ജിബിൻ, രഞ്ജിത് മുതുപ്ലാക്കൽ, ഗ്രേസി ചിറ്റിനാപ്പളളി, ജിൻസി, ജെസി കുപ്പയിൽ വിജി ജോർജ്, മേരി ടീച്ചർ, ജേക്കബ് കെകെ, ടെസ്സിൻ വയലിൽ, കെസിവൈഎം രൂപതപ്രസിഡണ്ട്ബിബിൻ ചമ്പക്കരഎന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം മാനന്തവാടി രൂപത മുഖ്യ പീആർ ഒ ഫാ. ജോസ് കൊച്ചറയ്ക്കൽ ഉത്ഘാടനം ചെയ്തു. പോൾ കരിമ്പനാക്കുഴി സ്വാഗതവും, ഡിന്റോ ജോസ് നന്ദിയും പറഞ്ഞു.
➤➤➤➤ #{blue->none->b->കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. }# {{ നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.change.org/p/stop-killing-unborn-children-in-india }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fy0L4zeiqmJHbaV0yvTtk4}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |