category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശ്വാസത്തിലും ജീവിതത്തിലും വേര്‍പിരിയാതെ ഇരട്ട സന്യാസിനിമാര്‍
Contentചെത്തിപ്പുഴ: ഒന്നിച്ചു പഠിച്ചു വളര്‍ന്ന് ഒരേ സന്യാസ സമൂഹത്തില്‍ ചേര്‍ന്ന് വിശ്വാസവഴിയില്‍ ഒന്നിച്ച് നീങ്ങുന്ന ഇരട്ട സഹോദരിമാര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. തങ്ങളുടെ ജീവിതം ക്രിസ്തുവിന് വേണ്ടി പൂര്‍ണമായും സമര്‍പ്പിച്ചുകൊണ്ട് നേഴ്‌സിംഗിനായുള്ള ഉപരിപഠനത്തിലാണ് ലിറ്റില്‍ ഫ്ലവര്‍ സന്യാസ സമൂഹത്തിലെ സന്യാസിനിമാരായ സിസ്റ്റര്‍ ജിസയും, സിസ്റ്റര്‍ ജീവയും. ചെറുപ്പം മുതല്‍ തന്നെ തങ്ങള്‍ക്ക് തീക്ഷണതയുളള സന്യാസിനിമാരാവണമെന്നായിരുന്നു ആഗ്രഹമെന്നും അതിന് തങ്ങളുടെ മാതാപിതാക്കളുടെ പൂര്‍ണപിന്തുണയും ഉണ്ടായിരുന്നുവെന്നും ഈ യുവ സന്യാസിനിമാര്‍ പറയുന്നു. ദിവ്യകാരുണ്യത്തോടും പരിശുദ്ധ അമ്മയോടുമുള്ള ഭക്തി സന്യാസ ജീവിതത്തിലേക്ക് വരുവാന്‍ പ്രചോദനമായെന്നും ഇവര്‍ സ്മരിച്ചു. വൃദ്ധസദനത്തില്‍ കഴിയുന്നവരെ നോക്കുവാനായി ഒരു വര്‍ഷം തങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചുവെന്നും അത് തങ്ങള്‍ക്ക് ആതുര ശുശ്രൂഷ രംഗത്ത് വളരെ സന്തോഷത്തോടെ സേവനം അനുഷ്ഠിക്കുവാന്‍ പ്രേരകമായെതെന്നും ഇരുവരും പങ്ക് വയ്ക്കുന്നു. ചെത്തിപ്പുഴ സെന്റ് തോമസ് കോളേജില്‍ ബി.എ.സി നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളാണ് ഈ ഇരട്ട സഹോദരിമാര്‍. നേഴ്‌സിംഗ് പഠനത്തോടും, ഒപ്പം സംഗീതത്തിലും ഇരുവര്‍ക്കും പ്രാവീണ്യമുണ്ട്. ആലപ്പുഴ ജില്ലയിലെ പൊങ എണ്‍പതിന്‍ചിറ തങ്കച്ചന്റെയും കുഞ്ഞുമോളുടെയും മൂത്തമക്കളാണ് സി. ജിസ മരിയയും ജീവ മരിയയും. ഇരട്ട സഹോദരിമാരായ സിസ്റ്റര്‍ ക്ലെയറും സിസ്റ്റര്‍ ഫ്രാന്‍സീസും ഇതേ സന്യാസ സമൂഹത്തിലെ അംഗങ്ങളാണെന്നതും ശ്രദ്ധേയമാണ്. സിസ്റ്റര്‍ ക്ലെയറും ഫ്രാന്‍സീസും തൊടുപുഴ മൈലക്കൊമ്പ് സ്വദേശികളാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/Fy0L4zeiqmJHbaV0yvTtk4}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video https://www.youtube.com/watch?v=HOec1SsycLM
Second Video
facebook_link
News Date2020-02-19 08:35:00
Keywordsഇരട്ട
Created Date2020-02-19 08:12:53