Content | മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ നശിപ്പിച്ച ഇറാഖിലെ ചരിത്ര പ്രസിദ്ധമായ അൽ തഹിര ഇമ്മാക്കുലേറ്റ് കൺസപ്ഷൻ കത്തീഡ്രൽ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു ചുക്കാന്‍ പിടിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ ഹെറിറ്റേജ് ഏജൻസിയായ യുനെസ്‌കോ. യുഎഇയുമായി സഹകരിച്ചാണ് ദേവാലയത്തിന്റെ പുനർനിർമ്മാണം ഉടന്‍ ആരംഭിക്കുക. പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മൊസൂളിന്റെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുകയെന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നതെന്നും യുനെസ്‌കോ വ്യക്തമാക്കി.
1862ൽ പണികഴിപ്പിച്ച ദേവാലയം 2014 ജൂണിൽ ഇസ്ളാമിക തീവ്രവാദികള്‍ ആക്രമിക്കുകയായിരുന്നു. ഉടനെ ആരംഭിക്കുന്ന പുനർനിർമ്മാണ പദ്ധതി വഴി പ്രദേശത്തെ യുവ കരകൗശല തൊഴിലാളികൾക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രദേശ നിവാസികൾക്ക് പരിശീലനം, തൊഴിൽമേഖലയിൽ കൂടുതൽ അറിവ് എന്നിവ നൽകാനും യുനെസ്‌കോ പദ്ധതിയിട്ടിട്ടുണ്ട്.
1873ൽ നിർമ്മിക്കുകയും പീന്നിട് ഭീകരാക്രമണത്തിൽ തകരുകയും ചെയ്ത അൽ-സാ ദേവാലയവും അൽ തഹിര ദേവാലയത്തിന് പുറമേ പുതുക്കിപ്പണിയുമെന്ന് യുനെസ്‌കോ നേരത്തെ വ്യക്തമാക്കിയിരിന്നു.ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളതൊട്ടില്‍ എന്ന ഖ്യാതിയുണ്ടായിരിന്ന ഇറാഖില്‍ ഐഎസ് അധിനിവേശത്തോടെ ക്രൈസ്തവ ജനസംഖ്യയില്‍ വലിയ രീതിയിലുള്ള ഇടിവാണ് ഉണ്ടായിരിക്കുന്നത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/GZ5jwGDwMNZ0HeGn6TmPNf}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |