category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഭാരത സന്ദര്‍ശനത്തില്‍ ഡൊണാള്‍ഡ് ട്രംപ് മതസ്വാതന്ത്ര്യ വിഷയം ചര്‍ച്ചയാക്കും
Contentവാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാരത സന്ദര്‍ശനത്തില്‍ മതസ്വാതന്ത്ര്യവിഷയം ഉന്നയിക്കുമെന്നു വൈറ്റ് ഹൗസ്. നാളെയും ചൊവ്വാഴ്ചയുമാണു ട്രംപ് ഇന്ത്യയില്‍ ഉണ്ടാവുക. ഗുജറാത്തിലെ അഹമ്മദാബാദ്, ഉത്തര്‍പ്രദേശിലെ ആഗ്ര, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണു ട്രംപിന്റെ സന്ദര്‍ശനം. പൊതുചടങ്ങുകളിലും ഔദ്യോഗിക ചര്‍ച്ചകളിലും ഈ വിഷയം ഉന്നയിക്കുമെന്നാണു വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. പൗരത്വ നിയമ ഭേദഗതി രാജ്യത്തെ മതസ്വാതന്ത്ര്യം കുറയ്ക്കുന്ന ഘടകമാണെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യുഎസ് കമ്മീഷന്‍ വിലയിരുത്തിയിരുന്നു. തീവ്രഹിന്ദുത്വ പാര്‍ട്ടിയായ ബി‌ജെ‌പിയുടെ കീഴില്‍ ഭാരതത്തിലെ ക്രൈസ്തവര്‍ അടക്കമുള്ള മത ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനത്തെ സംബന്ധിച്ചു നിരവധി സംഘടനകള്‍ പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചു അമേരിക്കയില്‍ നാഷ്ണൽ കൗൺസിൽ ഓഫ് ചർച്ചസ്- നാഷ്ണൽ സിഖ് കൗൺസിൽ നേതാക്കള്‍ നേരത്തെ യോഗം കൂടിയിരിന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന യോഗത്തില്‍ വംശീയത, ന്യൂനപക്ഷ പ്രീണനം, മത വിവേചനം എന്നിവയ്ക്കെതിരായ പോരാട്ടത്തിന് പൊതുവായ അടിത്തറ കണ്ടെത്തുന്നതിനായാണ് യോഗത്തില്‍ പ്രതിനിധികള്‍ സംസാരിച്ചത്. ഇത്തരത്തില്‍ സിഖ് വിശ്വാസി സമൂഹം ക്രിസ്ത്യൻ സഭകളുമായി ആദ്യമായി ഇടപ്പെട്ടത് മതസ്വാതന്ത്ര്യ വിഷയത്തിന് വേണ്ടിയായിരിന്നു എന്നതും ശ്രദ്ധേയമാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-02-23 06:49:00
Keywordsഭാരത, പീഡന
Created Date2020-02-23 06:31:47