Content | കോട്ടയം: രക്തസാക്ഷി ദൈവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്കുയര്‍ത്തിയ പ്രഖ്യാപനം ഭാരതത്തിലെ അല്‍മായ സമൂഹത്തിനു കൂടുതല്‍ ആത്മീയ ഉണര്‍വേകുമെന്നു കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. നോമ്പാചരണത്തിന്റെ തുടക്കത്തില്‍ ഇന്ത്യയിലെ ആദ്യ അല്മായ രക്തസാക്ഷി വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുന്നതു വിശ്വാസി സമൂഹത്തിനു കൂടുതല്‍ ആത്മീയതയില്‍ ആഴപ്പെടാനുള്ള ചിന്തകളൊരുക്കും.
വിശ്വാസ സംരക്ഷണത്തിനായി വെടിയേറ്റു മരിക്കേണ്ടി വന്ന ദൈവസഹായം പിള്ളയുടെ ജീവിതവഴികള്‍ ആധുനിക കാലഘട്ടത്തില്‍ ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന് അചഞ്ചലമായ വിശ്വാസ മുന്നേറ്റത്തിനു വഴിയൊരുക്കും. ക്രൈസ്തവ സഭയ്ക്കും സഭാസംവിധാനങ്ങള്‍ക്കും നേരെ വിരുദ്ധ ശക്തികളും തീവ്രവാദ പ്രസ്ഥാനങ്ങളും വിവിധ കേന്ദ്രങ്ങളില്‍നിന്ന് ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങള്‍ അഴിച്ചുവിടുന്‌പോഴും ആക്ഷേപിച്ച് അവഹേളിക്കുന്‌പോഴും വിശ്വാസ സത്യങ്ങളില്‍ അടിയുറച്ചു ജീവിക്കാന്‍ കരുത്തേകുന്നതാണ് ദൈവസഹായം പിള്ളയുടെ ജീവിത മാതൃകയും വിശുദ്ധ പദവിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |