Content | ലണ്ടന്‍: ക്രൈസ്തവർക്കെതിരെ നടക്കുന്ന പീഡനത്തെ ഗൗരവ പൂര്‍വ്വം കാണണമെന്ന് ഇംഗ്ലണ്ടിലെ സൗത്ത് വാക്ക് അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പായ ജോൺ വിൽസൺ. സുറ്റണിലുളള ദി ചർച്ച് ഓഫ് ഔർ ലേഡി ഓഫ് റോസറി ദേവാലയത്തിൽ നടന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് അദ്ദേഹം ആഗോള തലത്തില്‍ ശക്തി പ്രാപിക്കുന്ന ക്രൈസ്തവ പീഡനത്തിനെതിരെ ശബ്ദമുയർത്തിയത്. ദിവസംതോറും ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നതിനാൽ വിഷയത്തെ ആരും ഗൗരവമായി എടുക്കുന്നില്ല. ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ആളുകൾ കോടതിക്ക് മുന്നിലും പട്ടാളത്തിനു മുന്നിലും കൊണ്ടുവരുന്ന സാഹചര്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന് ആർച്ച് ബിഷപ്പ് വ്യക്തമാക്കി.
അത് മറ്റുള്ളവരുടെ പ്രശ്നമാണെന്ന് കരുതി നമ്മൾ മുഖംതിരിച്ച് നിൽക്കരുത്. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരുടെ കാര്യത്തിൽ കത്തോലിക്കരെന്ന നിലയിൽ നമ്മുടെ ഹൃദയങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്. ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവ സമൂഹങ്ങളെ സഹായിക്കുന്ന എയിഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടനയ്ക്കും, മറ്റ് സന്നദ്ധ സംഘടനകൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ലോകരാജ്യങ്ങൾക്ക് വിശ്വാസ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളേണ്ട പ്രാധാന്യം ഇത്തരത്തിലുള്ള സംഘടനകൾ മനസ്സിലാക്കി കൊടുക്കുന്നുണ്ടെന്നും ബിഷപ്പ് ജോൺ വിൽസൺ പറഞ്ഞു.
വെസ്റ്റ് മിന്‍സ്റ്റർ അതിരൂപതയുടെ ഓക്സിലറി ബിഷപ്പ് സ്ഥാനം വഹിച്ചിരുന്ന ജോൺ വിൽസൺ, പീഡത ക്രൈസ്തവരെ സഹായിക്കാൻ ഏതാനും മാർഗ്ഗ നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രാർത്ഥനയിലൂടെയും വാക്കുകളിലൂടെയും സാമ്പത്തിക സഹായത്തിലൂടെയും പീഡിത ക്രൈസ്തവ സമൂഹങ്ങളെ സഹായിക്കണം. വിശ്വാസ സ്വാതന്ത്ര്യമുള്ളവർ വിശ്വാസ സ്വാതന്ത്ര്യമില്ലാത്തവരെ സഹായിക്കാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |